ഉരുളക്കിഴങ്ങിന്റെ തൊലി കളയുന്നതിനിടെ യന്ത്രത്തില്‍ ഷാള്‍ ഉടക്കി, കഴുത്തില്‍ കുരുക്ക് മുറുകി സ്ത്രീ മരിച്ചു

ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. രജനി ഖത്രി എന്ന സ്ത്രീയാണ് മരിച്ചത്.
 രജനി ഖത്രി
രജനി ഖത്രിഎക്സ്
Updated on
1 min read

ഭോപ്പാല്‍: മധ്യപ്രദേശിലെ ഉജ്ജയിന്‍ മഹാകാലേശ്വര്‍ ക്ഷേത്രത്തിലെ ഭക്ഷണശാലയില്‍ ഉരുളക്കിഴങ്ങിന്റെ തൊലി കളയുന്ന യന്ത്രത്തില്‍ ദുപ്പട്ട കുടുങ്ങി 30 കാരി മരിച്ചു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. രജനി ഖത്രി എന്ന സ്ത്രീയാണ് മരിച്ചത്.

അടുക്കളയില്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് യന്ത്രത്തില്‍ ദുപ്പട്ട കുരുങ്ങുന്നത്. തുടര്‍ന്ന് കഴുത്തില്‍ മുറുകുകയും മരണം സംഭവിക്കുകയുമായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. ഇവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com