ഏഴ് വർഷം സർക്കാർ ഓഫീസിൽ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ല; വയോധിക ജീവനൊടുക്കി, മൃതദേഹം തഹസീൽദാറുടെ മേശപ്പുറത്ത് വച്ച് പ്രതിഷേധം 

ഏഴ് വര്‍ഷമായി സര്‍ക്കാര്‍ ഓഫീസുകളിൽ കയറിയിറങ്ങിയിട്ടും പ്രയോജനമുണ്ടാകാത്തതില്‍ മനംനൊന്താണ് ആത്മഹത്യ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ഹൈദരാബാദ്: വസ്തുരേഖകള്‍ ശരിയാക്കാന്‍ സര്‍ക്കാര്‍ ഓഫീസില്‍ കയറിയിറങ്ങി മടുത്ത് ഒടുവില്‍ വയോധിക ജീവനൊടുക്കി. ഏഴ് വര്‍ഷമായി വസ്തു സംബന്ധിച്ച ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും പ്രയോജനമുണ്ടാകാത്തതില്‍ മനംനൊന്താണ് ആത്മഹത്യ. സ്ത്രീയുടെ മൃതദേഹം തഹസീല്‍ദാറുടെ മേശപ്പുറത്ത് വച്ച് ബന്ധുക്കള്‍ പ്രതിഷേധിച്ചു.

ലക്ഷ്മി ദേവി എന്ന സ്ത്രീയാണ് ജീവനൊടുക്കിയത്. ഭര്‍ത്താവ് മരിച്ചതിന് പിന്നാലെ സ്വത്തുക്കള്‍ തന്റെ പേരിലേക്ക് മാറ്റാന്‍ തഹസീല്‍ദാറുടെ ഓഫീസില്‍ പതിവായി ബന്ധപ്പെട്ടിട്ടും ലക്ഷ്മിക്ക് വസ്തുക്കള്‍ തന്റെ പേരിലേക്ക് മാറ്റാന്‍ കഴിഞ്ഞില്ല. ബട്ടലാപള്ളിയിലുള്ള ജലാല്‍പുറം ഗ്രാമത്തിലാണ് ലക്ഷമി താമസിച്ചിരുന്നത്. ഉദ്യോഗസ്ഥരുടെ ഉദാസീനത മൂലമാണ് ലക്ഷ്മി ജീവനൊടുക്കിയത് എന്നാരോപിച്ചാണ് ബന്ധുക്കള്‍ മൃതദേഹവുമായി പ്രതിഷേധിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com