അധ്യാപികയുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍ ബെഡ്‌റൂമില്‍; സമീപത്ത് കുത്തേറ്റ് മരിച്ച നിലയില്‍ മകനും; ഭര്‍ത്താവിനെയും ട്യൂഷന്‍ ടീച്ചറെയും ചോദ്യം ചെയ്തു

അധ്യാപികയേയും 13 വയസ്സുള്ള മകനെയും ഫ്‌ലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കൊല്‍ക്കത്ത: അധ്യാപികയേയും 13 വയസ്സുള്ള മകനെയും ഫ്‌ലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കൊല്‍ക്കത്തയിലെ ബെഹാല പരണ്‍ശ്രീയില്‍ തിങ്കളാഴ്ചയാണ് സംഭവം. ഭര്‍ത്താവ് ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് കിടപ്പുമുറിയില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന ഭാര്യയേയും മകനെയും കണ്ടത്. ഭര്‍ത്താവ് വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു

കിടക്കിയല്‍ യൂണിഫോം ധരിച്ച നിലിയിലായിരുന്നു മകന്റെ മൃതദേഹം. കഴുത്തില്‍ ആഴത്തിലുള്ള മുറിവുകളും ഉണ്ടായിരുന്നു. ഭാര്യയുടെത് തറയിലുമാണ് കിടന്നിരുന്നത്. കഴുത്തറുത്ത നിലയിലായിരുന്നു. വെട്ടുകത്തി ഉപയോഗിച്ചാണ് ആക്രമിച്ചതെന്നും കൃത്യത്തിന് പിന്നില്‍ ഒന്നിലധികം പേരുണ്ടെന്നും പൊലീസ് അറിയിച്ചു. 

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷമെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ. സംഭവത്തില്‍, ഭര്‍ത്താവിനെയും മകന്റെ ട്യൂഷന്‍ ടീച്ചറിനെയും പൊലീസ് ചോദ്യം ചെയ്തു. തിങ്കളാഴ്ച വൈകിട്ട് 5ന് ട്യൂഷന്‍ ടീച്ചര്‍ ഫ്‌ലാറ്റിലെത്തിയെങ്കിലും പൂട്ടിക്കിടന്നിരുന്നതിനാല്‍ അദ്ദേഹം തിരിച്ചുപോവുകയായിരുന്നു.

അസ്വാഭാവികമായി ഒന്നും കണ്ടില്ലെന്നാണ് അയല്‍ക്കാരുടെ മൊഴി. പരിചയക്കാര്‍ തന്നെയാകും കൊലപാതകത്തിന് പിന്നിലെന്നും അധ്യാപിക സ്വയം കതക് തുറന്നുകൊടുത്തിരിക്കാനാണ് സാധ്യതയെന്നുമാണ് പൊലീസിന്റെ നിഗമനം. വീട്ടില്‍ മോഷണം നടന്നതിന്റെ യാതൊരു അടയാളങ്ങളുമില്ലെന്ന് പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com