ഭാര്യയെ മണ്‍വെട്ടി കൊണ്ട് അടിച്ചുകൊന്നു; ഭര്‍ത്താവ് ഒളിവില്‍ 

തെലങ്കാനയില്‍ 45കാരിയെ ഭര്‍ത്താവ് മണ്‍വെട്ടി കൊണ്ട് അടിച്ച് കൊന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ഹൈദരാബാദ്: തെലങ്കാനയില്‍ 45കാരിയെ ഭര്‍ത്താവ് മണ്‍വെട്ടി കൊണ്ട് അടിച്ച് കൊന്നു. വഴക്കിനെ തുടര്‍ന്ന് കുപിതനായ 60കാരന്‍ ഭാര്യയെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ബഡ് വെല്‍ റെയില്‍വേ സ്റ്റേഷന് സമീപം സംഭവം. 45കാരിയായ മീനയും ഭര്‍ത്താവും തമ്മില്‍ പതിവായി വഴക്ക്് കൂടാറുണ്ടെന്ന് പൊലീസ് പറയുന്നു. 60കാരന്‍ മദ്യപിച്ച് വീട്ടിലെത്തുന്നത് ഭാര്യ ചോദ്യം ചെയ്യുന്നത് പതിവാണ്. ഇതിനെ ചൊല്ലി ഇരുവരും വഴക്ക് കൂടുന്നതും പതിവാണ്. കഴിഞ്ഞദിവസം മദ്യപിച്ചത് ചോദ്യം ചെയ്തതില്‍ കുപിതനായ 60കാരന്‍ മണ്‍വെട്ടി കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന്് പൊലീസ് പറയുന്നു.

60കാരന്‍ പാല്‍ കച്ചവടക്കാരനാണ്. സംഭവം നടക്കുന്ന സമയത്ത് മക്കള്‍ മറ്റൊരു മുറിയിലായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതി ഒളിവില്‍ പോയി. കേസെടുത്ത് അന്വേഷണം തുടങ്ങിയ പൊലീസ് പ്രതിയെ പിടികൂടുന്നതിനുള്ള തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com