അമ്മയുടെ കാമുകന്‍ മകളെ ബലാത്സംഗം ചെയ്തു;  15കാരി കുഞ്ഞിന് ജന്മം നല്‍കി

32കാരന്റെ ഉപദ്രവം പെണ്‍കുട്ടി അമ്മയോട് തുറന്നുപറഞ്ഞെങ്കിലും അയാളുമായി സഹകരിക്കാനായിരുന്നു അമ്മയുടെ നിര്‍ദ്ദേശം 
പ്രതീകാത്മക ചിത്രം/ ഫയൽ
പ്രതീകാത്മക ചിത്രം/ ഫയൽ
Updated on
1 min read

ചെന്നൈ: 36കാരിയായ യുവതി തന്റെ 32 വയസുള്ള കാമുകനെ കൊണ്ട് പതിനഞ്ചുകാരിയായ മകളെ ബലാത്സംഗം ചെയ്യിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് അമ്മയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയിലെ മാടിപാക്കത്താണ് സംഭവം.

പൊലീസ് പറയുന്നത് ഇങ്ങനെ;  യുവതി ഭര്‍ത്താവുമായി വേര്‍പ്പട്ട് ജീവിക്കുകയാണ്. അതിനിടെ യുവതി ശേഖര്‍ എന്നയാളുമായി അടുപ്പത്തിലായി. തുടര്‍ന്ന് ഇയാള്‍ വീട്ടിലെ നിത്യസന്ദര്‍ശകനായി. വീട്ടിലെ്ത്തിയ സമയത്ത് ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ കാര്യം കുട്ടി അമ്മയോട് പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു നടപടിയും സ്വീകരിക്കാന്‍ തയ്യാറായില്ല. പകരം അയാളുമായി സഹകരിക്കാന്‍ പറയുകയും ചെയ്തു.

36കാരന്‍ പെണ്‍കുട്ടിയെ നിരന്തരമായി പീഡിപ്പിച്ചതിന്റെ ഭാഗമായി ഗര്‍ഭിണിയായി. എന്നാല്‍ ഇക്കാര്യം മറച്ചുവെച്ച് യുവതി പെണ്‍കുട്ടിയെ സഹോദരന്റെ വീട്ടില്‍ കൊണ്ടുവിട്ടു. എന്നാല്‍ താന്‍ ഗര്‍ഭിണിയാണെന്ന കാര്യം പെണ്‍കുട്ടി അമ്മാവനെ അറിയിച്ചതോടെ ഇയാള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഗര്‍ഭിണിയായ കുട്ടിയെ പൊലീസ് പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി. പതിനഞ്ചുകാരി കുഞ്ഞി്‌ന് ജന്മം നല്‍കി. പ്രതികളെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com