തൊഴിലുടമ ഫ്‌ലാറ്റിലേക്ക് വിളിപ്പിച്ചു; 'ലൈംഗിക താത്പര്യം', പണം നല്‍കാമെന്ന് വാഗ്ദാനം; 19കാരിയെ ബലാത്സംഗം ചെയ്തു; പത്താംനിലയില്‍ നിന്ന് തള്ളിയിട്ട് കൊന്നു

പത്തൊന്‍പതുകാരിയെ ബലാത്സംഗം ചെയ്ത ശേഷം ഫ്ലാറ്റിന്റെ പത്താംനിലയില്‍ നിന്നും തൊഴിലുടമ തള്ളിയിട്ട് കൊലപ്പെടുത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കാന്‍പൂര്‍: പത്തൊന്‍പതുകാരിയെ ബലാത്സംഗം ചെയ്ത ശേഷം ഫ്ലാറ്റിന്റെ പത്താംനിലയില്‍ നിന്നും തൊഴിലുടമ തള്ളിയിട്ട് കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് പ്രതി പ്രതീക് വൈശിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആദ്യം തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് പ്രതി കുറ്റം സമ്മതിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

തൊഴിലുടമയുടെ സെക്രട്ടറിയായി ജോലി ചെയ്യുന്നയാളാണ് യുവതി. ഔദ്യോഗിക ആവശ്യമുണ്ടെന്ന് പറഞ്ഞ് യുവതിയെ നാല്‍പ്പതുകാരനായ തൊഴിലുടമ വീട്ടിലേക്ക് വിളിക്കുകയായിരുന്നു. അവിടെ വച്ച് യുവതിയ്ക്ക് പണം വാഗ്ദാനം ചെയ്ത് ലൈംഗികബന്ധത്തിന് ആഗ്രഹം പ്രകടിപ്പിക്കുയും ചെയ്തു. എന്നാല്‍ ഇത് യുവതി നിരസിച്ചതോടെ ഇയാള്‍ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ മൂര്‍ത്തി പറഞ്ഞു.

ബലാത്സംഗത്തിന് പിന്നാലെ വിവരം പൊലീസില്‍ അറിയിക്കുമെന്ന് യുവതി ഭീഷണിപ്പെടുത്തിയതിന് പിന്നാലെ ഫ്ലാറ്റിന്റെ പത്താംനിലയിലെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇന്നലെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com