പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പ്രതിശ്രുതവധുവിന്റെ അശ്ലീല ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍; മുന്‍കാമുകിയുടെ പ്രതികാരം, 22കാരി അറസ്റ്റില്‍ 

ഗുജറാത്തില്‍ മുന്‍ കാമുകന്റെ പ്രതിശ്രുതവധുവിന്റെ സ്വകാര്യ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച 22കാരി അറസ്റ്റില്‍
Published on

അഹമ്മദാബാദ്: ഗുജറാത്തില്‍ മുന്‍ കാമുകന്റെ പ്രതിശ്രുതവധുവിന്റെ സ്വകാര്യ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച 22കാരി അറസ്റ്റില്‍. പ്രമുഖ സമൂഹമാധ്യമമായ ഇന്‍സ്റ്റാഗ്രാമില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് 22കാരി പ്രതിശ്രുതവധുവിന്റെ അശ്ലീലദൃശ്യങ്ങള്‍ പങ്കുവെച്ചതെന്ന് പൊലീസ് പറയുന്നു.

അഹമ്മദാബാദിലാണ് സംഭവം. പ്രതിശ്രുതവധുവിന്റെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. തന്റെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി അശ്ലീല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നു എന്നതായിരുന്നു പരാതി. കൂടാതെ താന്‍ കല്യാണം കഴിക്കാന്‍ പോകുന്ന യുവാവിന് വ്യാജ അക്കൗണ്ടില്‍ നിന്ന് ഫ്രണ്ട് റിക്വസ്റ്റ് ലഭിച്ചതായും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.  

സൈബര്‍സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടാക്കിയത് ആരെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിശ്രുത വരന്റെ മുന്‍ കാമുകിയാണ് പ്രതിയെന്ന് പൊലീസ് തിരിച്ചറിഞ്ഞത്.മുന്‍ കാമുകന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിന്റെ യൂസര്‍ നെയിമും പാസ് വേര്‍ഡും 22കാരിക്ക് അറിയാമായിരുന്നു. ഇത് ഉപയോഗിച്ച് യുവാവിന്റെ അക്കൗണ്ട് തുറന്ന യുവതി, പ്രതിശ്രുത വധുവിന്റെ സ്വകാര്യ ചിത്രങ്ങളും ചാറ്റുകളും ദുരുപയോഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com