പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

25കാരിയുടെ മൃതദേഹം  ഫ്രീസറില്‍;  കാമുകിയെ കൊലപ്പെടുത്തിയ ധാബ ഉടമ അറസ്റ്റില്‍

ശ്രദ്ധ വാല്‍ക്കര്‍ കേസിന്റെ നടുക്കത്തില്‍ നിന്ന് ഡല്‍ഹി നഗരം വിട്ടുമാറും മുന്‍പ് സമാനമായ മറ്റൊരു സംഭവം
Published on

ന്യൂഡല്‍ഹി: ശ്രദ്ധ വാല്‍ക്കര്‍ കേസിന്റെ നടുക്കം മാറും മുന്‍പ് ഡല്‍ഹിയില്‍
സമാനമായ മറ്റൊരു സംഭവം. ധാബയിലെ ഫ്രീസറില്‍ നിന്ന് 25കാരിയുടെ മൃതദേഹം കണ്ടെത്തി. സംഭവത്തില്‍ പ്രതിയെന്ന് സംശയിച്ച് ധാബ ഉടമ സഹില്‍ ഗെലോട്ടിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത് വരുന്നു.

 തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ നസഫ്ഗഡിലാണ് സംഭവം. ഡല്‍ഹി ഉത്തരം നഗര്‍ സ്വദേശിനായ യുവതിയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സഹില്‍ മറ്റൊരു സ്ത്രീയുമായി വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതറിഞ്ഞ കാമുകി സഹിലുമായി വഴക്കിട്ടു. കുപിതനായ ധാബ ഉടമ സഹില്‍ കാമുകിയെ കൊലപ്പെടുത്തി എന്നാണ് പൊലീസ് പറയുന്നത്.

രണ്ടുമൂന്ന് ദിവസം  മുന്‍പാണ് കൊലപാതകം നടന്നതെന്നാണ് റിപ്പോര്‍ട്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാനുള്ള തീരുമാനത്തിലാണ് പൊലീസ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com