മാലിന്യ കൂമ്പാരത്തിലെ ബാ​ഗിൽ യുവതിയുടെ മൃതദേഹം; കൈകാലുകൾ കെട്ടി, മുഖം കത്തിക്കരിഞ്ഞ നിലയിൽ

കൊലപാതകമെന്ന് നി​ഗമനം, 22- 25 വയസിനിടയിൽ പ്രായമെന്ന് പൊലീസ്
womans body found with burnt face
പ്രതീകാത്മക ചിത്രം womans body found
Updated on
1 min read

ന്യൂഡൽഹി: മാലിന്യ കൂമ്പാരത്തിൽ ബാ​ഗിൽ ഉപേക്ഷിച്ച നിലയിൽ യുവതിയുടെ മൃത​ദേഹം കണ്ടെത്തി. ഡൽഹിക്കു സമീപം നോയിഡയിലാണ് സംഭവം. കൈകാലുകൾ കെട്ടിയ നിലയിലാണ്. യുവതിയുടെ മുഖം കത്തിക്കരിഞ്ഞ നിലയിലുമാണ്.

സംഭവം കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. യുവതിയെ തിരിച്ചറിയാതിരിക്കാൻ മുഖം കരിച്ചു കളയാനുള്ള ശ്രമം നടത്തി എന്നാണ് പൊലീസ് പറയുന്നത്.

womans body found with burnt face
സിദ്ധരാമയ്യ വിളിച്ച ഉന്നതതലയോ​ഗം ഇന്ന്; യെലഹങ്കയിലെ കുടിയേറ്റക്കാരെ പുനഃരധിവസിപ്പിക്കാന്‍ തീരുമാനം

നോയിഡയിലെ സെക്ടർ 142ലാണ് മൃതദേഹം കണ്ടെത്തിയത്. 22- 25 വയസിനിടയിൽ പ്രായമുള്ള യുവതിയുടെ മൃതദേഹമാണെന്ന് പൊലീസ് പറയുന്നു. യുവതിയെ തിരിച്ചറിയാൻ പൊലീസ് അന്വേഷണം തുടങ്ങി. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.

womans body found with burnt face
'കെ സി വേണുഗോപാല്‍ സൂപ്പര്‍ മുഖ്യമന്ത്രി ചമയുകയാണോ?' വിമര്‍ശനവുമായി ബിജെപി
Summary

womans body found: Her hands and legs were all bound together with a white piece of cloth and her face was burnt.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com