'ബാഗിൽ ബോംബുണ്ട്'! കാമുകന്റെ വിമാനയാത്ര തടയാൻ യുവതിയുടെ ബോംബുഭീഷണി; കേസ്

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാജഭീഷണിയാണെന്ന് മനസിലായത്.
കാമുകന്റെ വിമാനയാത്ര തടയാൻ യുവതിയുടെ ബോംബുഭീഷണി
കാമുകന്റെ വിമാനയാത്ര തടയാൻ യുവതിയുടെ ബോംബുഭീഷണിപ്രതീകാത്മക ചിത്രം
Updated on: 
1 min read

ബം​ഗളൂരു: കാമുകന്റെ വിമാനയാത്ര തടയാൻ ബം​ഗളൂരു കെംപെ​ഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വിളിച്ച് ബോംബ് ഭീഷണി മുഴക്കി യുവതി. പൂനെ സ്വ​ദേശിനി ഇന്ദ്ര രജ്‌വാർ (29) ആണ് വിമാനത്താവളത്തിലേക്ക് ഫോൺ വിളിച്ച് ഭീഷണി മുഴക്കിയത്. കാമുകനായ മിർ റാസ മെഹ്ദി മുംബൈയിലേക്കുള്ള വിമാനത്തിൽ കയറിപ്പോകാതിരിക്കാനാണ് യുവതി ഇപ്രകാരം ഭീഷണി മുഴക്കിയത്.

മിർ റാസ മെഹ്ദിയുടെ ല​ഗേജിൽ ബോംബുണ്ടെന്നാണ് യുവതി വിമാനത്താവളം അധികൃതരെ അറിയിച്ചത്. ഇതേത്തുടർന്ന് സുരക്ഷ ഉദ്യോ​ഗസ്ഥർ യുവാവിനെ വിശദമായി പരിശോധിച്ചെങ്കിലും സ്ഫോടക വസ്തുക്കളൊന്നും കണ്ടെത്താനായില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കാമുകന്റെ വിമാനയാത്ര തടയാൻ യുവതിയുടെ ബോംബുഭീഷണി
'ആവേശം മോഡൽ' ​ഗുണ്ടാനേതാവിന്റെ ജന്മദിന പാർട്ടി; 32 പേർ പിടിയിൽ

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാജഭീഷണിയാണെന്ന് മനസിലായത്. സംഭവത്തിൽ യുവതിയുടെ പേരിൽ ബം​ഗളൂരു വിമാനത്താവള പൊലീസ് കേസെടുത്തു. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Noida airport to be renamed after PM Modi
Kochi Gang Rape
guava health benefits
'Those who found money to go to America are earning money to return to India'; Viral video of a young woman
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com