ബംഗളൂരുവില്‍ വീണ്ടും ബഹുനില കെട്ടിടം ചരിഞ്ഞു; രക്ഷാപ്രവര്‍ത്തനം- വീഡിയോ 

ബംഗളൂരു നഗരത്തെ പരിഭ്രാന്തിയിലാഴ്ത്തി മറ്റൊരു കെട്ടിടവും അപകടാവസ്ഥയില്‍
ചരിഞ്ഞ ബഹുനില കെട്ടിടത്തിന്റെ അടിവശം
ചരിഞ്ഞ ബഹുനില കെട്ടിടത്തിന്റെ അടിവശം
Updated on
1 min read

ബംഗളൂരു: ബംഗളൂരു നഗരത്തെ പരിഭ്രാന്തിയിലാഴ്ത്തി മറ്റൊരു കെട്ടിടവും അപകടാവസ്ഥയില്‍. നാലുനില കെട്ടിടം ചരിഞ്ഞത് ശ്രദ്ധയില്‍പ്പെട്ട ഉടനെ തന്നെ താമസക്കാരെ ഒഴിപ്പിച്ചത് കാരണം എല്ലാവരും സുരക്ഷിതരാണ്. അപകടാവസ്ഥയില്‍ നില്‍ക്കുന്ന കെട്ടിടം പൊളിച്ചുനീക്കാന്‍ ബംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചു.

പശ്ചിമ ബംഗളൂരുവിലെ കമല നഗറില്‍ ഇന്നലെ രാത്രിയാണ് കെട്ടിടം ചരിഞ്ഞത്.  വിവരം അറിഞ്ഞ് ഉടന്‍ തന്നെ അഗ്നിശമന സേന സ്ഥലത്തെത്തി. കെട്ടിടത്തിലുള്ളവരെയും തൊട്ടടുത്തുള്ള വീടുകളിലുള്ളവരെയും സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചു. നാലുനില കെട്ടിടത്തില്‍ എട്ട് കുടുംബങ്ങളാണ് താമസിക്കുന്നത്. കനത്തമഴയും അടിത്തറയ്ക്ക് ബലക്ഷയം സംഭവിച്ചതുമാണ് കെട്ടിടം ചരിയാന്‍ കാരണമെന്നാണ് ബംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ വിശദീകരണം.

ഇത് ഉള്‍പ്പെടെ കോര്‍പ്പറേഷന്‍ പരിധിയിലെ 26 കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാനാണ് നഗരസഭ തീരുമാനിച്ചത്.  ബംഗളൂരു നഗരത്തില്‍ തിങ്കളാഴ്ച കനത്തമഴയാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ വ്യാഴാഴ്ച നഗരത്തില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നുവീണത് വലിയ വാര്‍ത്തയായിരുന്നു. പതിനാല് ദിവസത്തിനിടെ നാലാമത്തെ കെട്ടിടമാണ് അന്ന് തകര്‍ന്നുവീണത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Jailed Official Found with Girlfriend in Hospital VIP Ward
Yogi Adityanath
red flag food products
Top 5 News Today
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com