'ഉത്തരവാദിത്തങ്ങളോട് നീതി പുലര്‍ത്താന്‍ പറ്റുന്നില്ല'; സംയുക്ത കിസാന്‍ മോര്‍ച്ചയില്‍ നിന്ന് രാജിവച്ച് യോഗേന്ദ്ര യാദവ്

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായ കര്‍ഷക പ്രക്ഷോഭത്തില്‍ സജീവമായി പങ്കെടുത്ത നേതാവാണ് യോഗേന്ദ്ര യാദവ്
യോഗേന്ദ്ര യാദവ്/ഫയല്‍
യോഗേന്ദ്ര യാദവ്/ഫയല്‍
Updated on: 
1 min read

ന്യൂഡല്‍ഹി: സംയുക്ത കിസാന്‍ മോര്‍ച്ച കോര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ നിന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ യോഗേന്ദ്ര യാദവ് രാജിവച്ചു. സംയുക്ത കിസാന്‍ മോര്‍ച്ചയാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായ കര്‍ഷക പ്രക്ഷോഭത്തില്‍ സജീവമായി പങ്കെടുത്ത നേതാവാണ് യോഗേന്ദ്ര യാദവ്. 

കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ഉത്തരവാദിത്തങ്ങളില്‍ തനിക്ക് നീതി പുലര്‍ത്താന്‍ സാധിക്കാത്തതിനാലാണ് രാജി എന്നാണ് യോഗേന്ദ്ര യാദവിന്റെ വിശദീകരണം. കര്‍ഷക വിരുദ്ധ മോദി സര്‍ക്കാരിനെതിരെ പോരാടാന്‍ എല്ലാ പ്രസ്ഥാനങ്ങളെയും പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളെയും അണിനിരത്തേണ്ടതിനാല്‍ മറ്റു പ്രസ്ഥാനങ്ങളുമായും താന്‍ ബന്ധം പുലര്‍ത്തുന്നുണ്ട്. ഇത് സംയക്ത കിസാന്‍ മോര്‍ച്ചയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് അദ്ദേഹം രാജിക്കത്തില്‍ ചൂണ്ടിക്കാട്ടി. 

കഴിഞ്ഞ ഒക്ടോബറില്‍ ലഖിംപുര്‍ ഖേരിയില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിച്ചതിന് പിന്നാലെ സംയുക്ത കിസാന്‍ മോര്‍ച്ച അദ്ദേഹത്തെ ഒരു മാസത്തേക്ക് സസ്‌പെന്റ് ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER