ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കസേരയില്‍ ചരിത്രനേട്ടവുമായി യോഗി; മറികടന്നത് ഗോവിന്ദ് പല്ലഭ് പന്തിനെ

എട്ടുവര്‍ഷവും 127 ദിവസവും ഭരണം നടത്തിയ മുന്‍ മുഖ്യമന്ത്രി ഗോവിന്ദ് പല്ലഭ് പന്തിനെയാണ് യോഗി അധികാരക്കസേരയില്‍ മറികടന്നത്.
Yogi Adityanath
Yogi Adityanath
Updated on
1 min read

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കസേരയില്‍ പുതിയ റെക്കോര്‍ഡ് ഇട്ട് യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായ ആള്‍ എന്ന നേട്ടമാണ് യോഗി സ്വന്തം പേരില്‍ എഴുതിയത്. ഇതോടെ ഉത്തര്‍പ്രദേശിന്റെ ചരിത്രത്തില്‍ 70വര്‍ഷത്തെ റെക്കോര്‍ഡാണ് പഴങ്കഥയായത്. എട്ടുവര്‍ഷവും 127 ദിവസവും ഭരണം നടത്തിയ മുന്‍ മുഖ്യമന്ത്രി ഗോവിന്ദ് പല്ലഭ് പന്തിനെയാണ് യോഗി അധികാരക്കസേരയില്‍ മറികടന്നത്.

2027ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ട് ടേം പൂര്‍ത്തിയാക്കുന്ന ആദ്യ മുഖ്യമന്ത്രിയെന്ന നേട്ടവും യോഗി ആദിത്യനാഥ് കൈവരിക്കും. ബിഎസ്പി മുഖ്യമന്ത്രി മായാവതി ആണ് മുലായം സിങ് യാദവിനെക്കാള്‍ മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്നത്. മായവതി 7 വര്‍ഷവും 16 ദിവസവും മുലായം സിങ് യാദവ് 6 വര്‍ഷവും 274 ദിവസവും ആണ് മുഖ്യമന്ത്രി കസേരയില്‍ ഇരുന്നത്.

Yogi Adityanath
പഹല്‍ഗാം ആക്രമണം നടത്തിയ ഭീകരരെ സൈന്യം വധിച്ചു; പാകിസ്ഥാന്‍ കോണ്‍ഗ്രസിന്റെ തെറ്റ്: അമിത് ഷാ

2017 മാര്‍ച്ച് 19നാണ് യുപിയുടെ 22ാമത് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്. വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ എത്തിയ ബിജെപി 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ചരിത്രവിജയം നേടി. ഗോരഖ്പൂര്‍ എംപി എന്ന നിലയില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയ യോഗിയെ 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കി മത്സരിപ്പിക്കുകയായിരുന്നു. യോഗിയുടെ നേതൃത്വത്തില്‍ കിഴക്കന്‍ യുപിയില്‍ ബിജെപിക്ക് ഭദ്രമായ അടിത്തറയൊരുക്കാനും യോഗിക്ക് കഴിഞ്ഞു.

Yogi Adityanath
രാഷ്ട്രപതിയുടെ റഫറന്‍സ്: വിശദമായ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി; റഫറന്‍സ് നിലനില്‍ക്കുന്നതല്ലെന്ന് കേരളം

യോഗിയിലൂടെ ഉത്തര്‍പ്രദേശില്‍ ഹാട്രിക് വിജയം നേടനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. യുപിയില്‍ ക്രമസമാധാനപാലനം, അടിസ്ഥാന വികസനം തുടങ്ങി നിരവധ കാര്യങ്ങള്‍ വന്‍ കുതിപ്പ് നേടാന്‍ യോഗിയുടെ കാലത്ത് യുപിക്ക് കഴിഞ്ഞെന്നാണ് രാഷ്ട്രീയ വിദഗ്ധര്‍ പറയുന്നത്. യുപിയിലെ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്നു ഗോവിന്ദ് പല്ലഭ്.

Summary

Uttar Pradesh chief minister Yogi Adityanath surpassed Govind Ballabh Pant to become longest serving UP CM.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com