

ലക്‌നൗ: ഏഷ്യയിലെ ഏറ്റവും വലിയ വിമാനത്താവളം നിര്‍മ്മിക്കാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. വിമാനത്താവളം ഒന്നാംഘട്ടം 2023ല്‍ യാഥാര്‍ഥ്യമാക്കാനാണ് പദ്ധതി. ഇതിനായി യുപി സര്‍ക്കാര്‍ ഇന്ന് അവതരിപ്പിച്ച ബജറ്റില്‍ 2,000 കോടി രൂപ നീക്കിവച്ചു. ജേവറിലാണ്  വിമാനത്താവളം നിര്‍മ്മിക്കുക.
ഒരേ സമയം ആറ് ആറ് വിമാനങ്ങള്‍ക്ക് ഇറങ്ങാനും പുറപ്പെടാനും കഴിയുന്ന തരത്തിലാണ് വിമാനത്താവളത്തിന്റെ പദ്ധതി രൂപരേഖ. ഇതിനായി 1,334 ഹെക്ടര്‍ സ്ഥലത്താണ് വിമാനത്താവളം ഒരുങ്ങുന്നത്. മൊത്തം 4,588 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
സംസ്ഥാന ധനമന്ത്രി  സുരേഷ് കുമാര്‍ ഖന്ന അവതരിപ്പിച്ച ബജറ്റില്‍ ഒട്ടേറെ ജനപ്രിയ പദ്ധതികളും ഇടംപിടിച്ചിട്ടുണ്ട്. അയോധ്യ, വാരാണസി എന്നീ ക്ഷേത്രനഗരികളുടെ സൗന്ദര്യവത്കരണത്തിനായി 200 കോടി രൂപ ബജറ്റില്‍ നീക്കിവച്ചു. 400 കോടി രൂപ ഗംഗാ എക്‌സ്പ്രസ് വേയ്ക്കായി വകയിരുത്തി. ജേവര്‍ വിമാനത്താവളത്തിന് അടുത്തായി ഇലക്ട്രോണിക് സിറ്റിയും പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ഷകര്‍ക്ക് ലളിതമായ വായ്പകള്‍ക്കായി 400 കോടി രൂപയും ബജറ്റില്‍ വകയിരുത്തി.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
