'മോദി, നിങ്ങള്‍ ഒറ്റപ്പെടും' മുന്നറിയിപ്പുമായി എംകെ സ്റ്റാലിന്‍

'നിങ്ങളെ തോല്‍പ്പിച്ചവരോട് ഇനിയും പ്രതികാരബുദ്ധി കാണിക്കരുത്'
MK Stalin
എംകെ സ്റ്റാലിന്‍ഫയല്‍
Updated on
1 min read

ചെന്നൈ: കേന്ദ്രബജറ്റിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുന്നറിയിപ്പുമായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. ഭരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് പകരം എതിരാളികളെ മാത്രം ലക്ഷ്യം വച്ചാല്‍ താങ്കള്‍ ഒറ്റപ്പെടുമെന്നാണ് സ്റ്റാലിന്റെ മുന്നറിയിപ്പ്. കേന്ദ്ര ബജറ്റില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഉള്‍പ്പടെ ഇന്ത്യാ സഖ്യം മുന്നേറ്റമുണ്ടാക്കിയ സംസ്ഥാനങ്ങളെ കേന്ദ്ര ബജറ്റില്‍ അവഗണിച്ചെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം.

'തെരഞ്ഞെടുപ്പ് കഴിഞ്ഞു... ഇനി നമ്മള്‍ രാജ്യത്തെ കുറിച്ച് ചിന്തിക്കണം. 2024 കേന്ദ്ര ബജറ്റ് നിങ്ങളുടെ ഭരണത്തെ രക്ഷിക്കും... പക്ഷേ രാജ്യത്തെ രക്ഷിക്കില്ല. കാര്യങ്ങള്‍ വസ്തുനിഷ്ഠമായി നടത്തൂ, അല്ലെങ്കില്‍ നിങ്ങള്‍ ഒറ്റപ്പെടും.'- സ്റ്റാലിന്‍ എക്‌സില്‍ കുറിച്ചു.

'നിങ്ങളെ തോല്‍പ്പിച്ചവരോട് ഇനിയും പ്രതികാരബുദ്ധി കാണിക്കരുത്. നിങ്ങളുടെ രാഷ്ട്രീയ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് ഭരിച്ചാല്‍ താങ്കള്‍ ഒറ്റപ്പെടും'- കുറിപ്പില്‍ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തമിഴ്‌നാട് മുന്നോട്ടുവച്ച ഒരു ആവശ്യങ്ങള്‍ക്കും ബജറ്റില്‍ തുക നീക്കിവച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബജറ്റില്‍ സംസ്ഥാനത്തിനായി പുതിയ പ്രഖ്യാപനങ്ങളൊന്നും തന്നെയില്ലെന്നും സംസ്ഥാനത്തെ ബജറ്റില്‍ മോദി സര്‍ക്കാര്‍ അവഗണിച്ചെന്നും ഡിഎംകെ അഭിപ്രായപ്പെട്ടു.

MK Stalin
ബംഗളൂരുവില്‍ ഹോസ്റ്റലില്‍ കയറി യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി, പ്രതിക്കായി തിരച്ചില്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

More rain coming,  May to witness above normal rainfall
MK Stalin
MK Stalin
MK stalin
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com