

ബംഗളൂരു: ഐടി നഗരമായ ബംഗളൂരുവിലെ നഗരജീവിതത്തിന്റെ യാഥാര്‍ത്ഥ്യം തുറന്ന് പറഞ്ഞുകൊണ്ട് യുവാവ് പങ്കുവെച്ച വീഡിയോ ആണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. തൊഴില്‍ തേടി നഗരത്തില്‍ എത്തുന്നവര്‍ക്ക് മാസം ഒരു ലക്ഷം രൂപ എങ്കിലും ശമ്പളമായി വേണം എന്നും അത്രയും സമ്പാദിക്കാന്‍ ആയില്ലെങ്കില്‍ ആരും ഇങ്ങോട്ടേക്ക് വരരുത് എന്നുമാണ് ബംഗളൂരിലെ പ്രൊഡക്ഷന്‍ മാനേജറായ ശിവാങ്ക് ഗോയല്‍ തന്റെ ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ പങ്കുവെച്ചത്. ശിവാങ്കിന്റെ റീലിനോട് പ്രതികരിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ ആണ് വരുന്നതെങ്കിലും ഇതിനോടകം 20 ലക്ഷത്തിലധികം ആളുകള്‍ ഈ വീഡിയോ കണ്ടുകഴിഞ്ഞു.
തന്റെ വീഡിയോയില്‍ ശിവാങ്ക് പറയുന്നത്:
ബംഗളൂരില്‍ ഒന്ന് പുറത്തിറങ്ങിയാല്‍ പോലും കൈയ്യിലെ കാശ് കാലിയാകും. വീട്ടുവാടകയ്ക്കായി രണ്ട് ലക്ഷത്തോളം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് ഒരുമടിയും കൂടാതെ നല്‍കേണ്ട അവസ്ഥ... 5 കിലോമീറ്റര്‍ ടാക്‌സിയില്‍ യാത്ര ചെയ്യാന്‍ 600 രൂപയോളം ചെലവാകും. ഒപ്പം ഒരു മണിക്കൂറോളം ഗതാഗതക്കുരുക്കില്‍ കുടുങ്ങിക്കിടക്കുകയും വേണം.
12 ലക്ഷം രൂപ വാര്‍ഷിക വരുമാനം ലഭിച്ചാലും ജീവിതച്ചെലവുകള്‍ കഴിഞ്ഞ് വെറും നാല് ലക്ഷം രൂപയുടെ ജീവിതമേ നയിക്കാന്‍ സാധിക്കൂ.. വിനോദത്തിനായി കഫേകളെ ആശ്രയിച്ചാല്‍ പോക്കറ്റ് കാലിയാകും. എന്നാല്‍ പ്രവേശനഫീസില്ലാത്ത കബോണ്‍ പാര്‍ക്ക് പോലുള്ള പൊതു ഇടങ്ങള്‍ സന്ദര്‍ശിക്കാന്‍ പോലും തലേദിവസം മുന്‍കൂട്ടി പ്ലാന്‍ ചെയ്യേണ്ട അവസ്ഥയാണ്.
കടുത്ത ട്രാഫിക്കിലൂടെ ഇതിനായി മാത്രം 4 മണിക്കൂറോളം റോഡില്‍ ചെലവഴിക്കേണ്ടിവരും. അതേസമയം, നഗരത്തിലെ കാലാവസ്ഥ മികച്ചതാണെന്നും ശിവാങ്ക് ഗോയല്‍ തന്റെ വീഡിയോയില്‍ പറഞ്ഞ് വെക്കുന്നു...
എന്നാല്‍, ശിവാങ്കിനെ പിന്തുണച്ചും വിയോജിച്ചും നിരവധി കമന്റുകളാണ് ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്. 10 ദിവസം കൊണ്ട് മാസശമ്പളം തീരും എന്ന് ഒരാള്‍ കമന്റ് ചെയ്തപ്പോള്‍, പബ്ബില്‍ കയറി അടിച്ചു പൊളിക്കാന്‍ പറ്റില്ല എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. എന്തായാലും ബംഗളൂരിലെ ജീവിതചിലവ് ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ട് എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമേതുമില്ല...
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates