സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തു; മെറ്റ ഓഫീസ് അടിച്ചുതകര്‍ത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍- വിഡിയോ

സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് മെറ്റയുടെ ഓഫീസ് അടിച്ചുതകര്‍ത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.
youth congress workers storm meta office in hyderabad
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മെറ്റ ഓഫീസിലെ പൂച്ചട്ടികള്‍ എറിഞ്ഞുടച്ചപ്പോൾ source: x
Edited By:
Updated on: 
1 min read

ഹൈദരാബാദ്: സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് മെറ്റയുടെ ഓഫീസ് അടിച്ചുതകര്‍ത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പ്രതിഷേധത്തിനിടെ പ്രവര്‍ത്തകര്‍ ഓഫീസിലെ പൂച്ചട്ടികള്‍ എറിഞ്ഞുടയ്ക്കുകയും കെട്ടിടത്തിനുള്ളില്‍ അതിക്രമിച്ചുകടക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

തെലങ്കാനയിലാണ് സംഭവം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജക്കിടി ശിവചരണ്‍ റെഡ്ഡിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മെറ്റയ്ക്കും കേന്ദ്രസര്‍ക്കാരിനുമെതിരേ മുദ്രാവാക്യങ്ങള്‍ വിളിച്ചായിരുന്നു ഇരുപതിലധികം പേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. നിയന്ത്രണമേര്‍പ്പെടുത്തിയ അക്കൗണ്ടുകളും പോസ്റ്റുകളും ഏഴു ദിവസത്തിനകം പുനഃസ്ഥാപിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് എക്‌സിലൂടെ ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ കോടതികളിലും തെരുവുകളിലും ഓഫീസുകളിലും പ്രതിഷേധം ശക്തമാക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി. 'പ്രതിപക്ഷ അക്കൗണ്ടുകള്‍ തടയുന്നതും സ്വതന്ത്ര ശബ്ദങ്ങളെ നിശബ്ദമാക്കുന്നതും മതിയാക്കുക. ഇന്ത്യയുടെ ഭരണഘടനയാണ് മെറ്റ പാലിക്കേണ്ടത്. അല്ലാതെ ബിജെപിയുടെ ഉത്തരവുകള്‍ അല്ല. ഏഴു ദിവസത്തിനകം എല്ലാ അക്കൗണ്ടുകളിലെയും നിയന്ത്രണങ്ങള്‍ നീക്കുക. അല്ലെങ്കില്‍ എല്ലായിടത്തുമുള്ള ഓഫീസുകള്‍ ഞങ്ങള്‍ അടച്ചുപൂട്ടിക്കും'- യൂത്ത് കോണ്‍ഗ്രസ് കുറിച്ചു.

യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ഉദയ് ഭാനു ചിബ്, ദേശീയ ചുമതലയുള്ള മനീഷ് ശര്‍മ എന്നിവരുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ക്ക് മെറ്റ നിയന്ത്രണമേര്‍പ്പെടുത്തിയെന്നാണ് ആരോപണം. അതേസമയം പ്രതിഷേധം നടന്ന് 15 മിനിറ്റിനുള്ളില്‍തന്നെ പ്രസിഡന്റിന്റെയും മറ്റു ഭാരവാഹികളുടെയും ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ പുനഃസ്ഥാപിക്കപ്പെട്ടതായി യൂത്ത് കോണ്‍ഗ്രസ് പിന്നീട് അവകാശപ്പെട്ടു.

ആക്രമണത്തെ ബിജെപി രൂക്ഷമായി വിമര്‍ശിച്ചു. കോണ്‍ഗ്രസ് ഗുണ്ടകളുടെ പാര്‍ട്ടിയാണെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചു. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നും ബിജെപി ആരോപിച്ചു. സ്വകാര്യ കമ്പനികളുടെ ഓഫീസുകള്‍ തകര്‍ക്കുന്നതാണ് കോണ്‍ഗ്രസിന്റെ മാതൃക. ലോക എഐ ഉച്ചകോടിക്കിടെ നഗ്‌നരായി പ്രതിഷേധിച്ച് ഇന്ത്യയെ അപമാനിച്ചവരാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്നും അദ്ദേഹം ആരോപിച്ചു.

youth congress workers storm meta office in hyderabad
എഐ ഉപയോഗിച്ച് അഗ്നിവീര്‍ പോര്‍ട്ടലില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തി, ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക്; 14കാരന്‍ പിടിയില്‍
youth congress workers storm meta office in hyderabad
സോണിയ കളിച്ചുവളര്‍ന്ന സ്ഥലം, ഇറ്റലിയിലെ പൂര്‍വ്വിക ഭവനം സ്വന്തമാക്കി സിഖ് കുടുംബം; മ്യൂസിയമാക്കാന്‍ പദ്ധതി
Summary

youth congress workers storm meta office in hyderabad

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER