പൊലീസ്/ ഫയല്‍ ചിത്രം
പൊലീസ്/ ഫയല്‍ ചിത്രം

കഴിച്ച സമൂസയുടെയും പൂരിയുടെയും പണം ചോദിച്ചു;  തട്ടുകട  ഉടമയെയും മകനെയും തിളയ്ക്കുന്ന എണ്ണയിലേക്ക് തള്ളിയിട്ട് യുവാക്കള്‍

ഗുരുതരമായി പൊള്ളലേറ്റ അച്ഛനെയും മകനെയും സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിപ്പിച്ചു
Published on


ലക്‌നൗ: കഴിച്ച ഭക്ഷണത്തിന് പണം ചോദിച്ചതിനെ തുടര്‍ന്ന് തട്ടുകട ഉടമയെയും മകനെയും ഒരു സംഘം യുവാക്കള്‍ തിളയ്ക്കുന്ന എണ്ണയിലേക്ക് തള്ളിയിട്ടു. ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ഗുരുതരമായി പൊള്ളലേറ്റ അച്ഛനെയും മകനെയും സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിപ്പിച്ചു. 

ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. കേസിലെ പ്രതി മുകളും സംഘവും കടയിലെത്തിയതിന് പിന്നാലെ പൂരിയും സമൂസയും ഓര്‍ഡര്‍ ചെയ്തു.  ഭക്ഷണം കഴിച്ചതിന് പിന്നാലെ കടയുടമ രാം നാഥ് ഇവരോട് കഴിച്ച ഭക്ഷണത്തിന്റെ തുക ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് കടയുടമയെയും മകനെയും ഇവര്‍ മര്‍ദ്ദിച്ചു. അതിനിടെ തിളയ്ക്കുന്ന എണ്ണയിലേക്ക് യുവാക്കള്‍ ഇവരെ തള്ളുകയും ചെയ്തു.

ഇത് കണ്ട് നാട്ടുകാര്‍ എത്തുന്നതിനിടെ പ്രതികള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. സാരമായി പൊള്ളലേറ്റ ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികള്‍ക്കെതിരെ ഐപിസി 334, 503 വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്. കഴിഞ്ഞ ദിവസവും സമാനമായ ഒരു സംഭവം യുപിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തണുത്ത ചപ്പാത്തി നല്‍കിയതിനെ തുടര്‍ന്ന് വെടിവച്ച് കൊന്നിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com