അതിർത്തി കടന്നെത്തിയ പാകിസ്ഥാന്റെ ഡ്രോൺ ഇന്ത്യ വെടിവെച്ചിട്ടു ; ജാഗ്രതാനിര്‍ദേശം

അതിർത്തി കടന്ന് ഇന്ത്യ നടത്തിയ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് പാകിസ്ഥാൻ പ്രഖ്യാപിച്ചു
അതിർത്തി കടന്നെത്തിയ പാകിസ്ഥാന്റെ ഡ്രോൺ ഇന്ത്യ വെടിവെച്ചിട്ടു ; ജാഗ്രതാനിര്‍ദേശം
Updated on
1 min read

ന്യൂഡൽഹി :  അ​തി​ർ​ത്തി ക​ട​ന്ന പാ​ക്കി​സ്ഥാ​ന്‍റെ ഡ്രോ​ൺ ഇന്ത്യൻ സൈ​ന്യം വെ​ടി​വ​ച്ചി​ട്ടു. ​ഗുജറാത്തിലെ ക​ച്ചി​ലാ​യി​രു​ന്നു സം​ഭ​വം. ചൊ​വ്വാ​ഴ്ച രാ​വി​ലെ 6.30 ന് ​ഇ​ന്ത്യ​ൻ അ​തി​ർ​ത്തി​യി​ൽ താ​ഴ്ന്നു പ​റ​ന്ന ഡ്രോ​ൺ സൈ​ന്യം ക​ണ്ടെ​ത്തി ന​ശി​പ്പിക്കുകയായിരുന്നു. 

ഇന്ത്യൻ വ്യോമസേന പാക് അതിർത്തി കടന്ന് ഭീകരക്യാമ്പുകൾ തകർത്തതിന് പിന്നാലെയായിരുന്നു പാക് ഡ്രോൺ അതിർത്തി കടന്നെത്തിയത്. ഇത് ശ്രദ്ധയിൽപ്പെട്ട സൈന്യം ഉടനടി ഡ്രോൺ വെടിവെച്ചിട്ടു. അതിർത്തിയിൽ സൈന്യം അതീവ ജാ​ഗ്രത പുലർത്തുകയാണ്. പാകിസ്ഥാൻ തിരിച്ചടിക്കാൻ ശ്രമിച്ചാൽ ശക്തമായ ചെറുത്ത് നിൽപ്പ് നടത്താൻ സൈന്യത്തിന് കേന്ദ്രസർക്കാർ നിർദേശം നൽകിയിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com