അദ്ദേഹത്തിന്  ഓര്‍മ്മക്കുറവ്; മോദിയെ വാഴ്ത്തിയ മുലായത്തിന് റാബ്‌റിയുടെ മറുപടി

എവിടെ എന്താണ് പറയേണ്ടതെന്ന് അദ്ദേഹത്തിന് ഓര്‍മ്മയില്ലെന്ന് റാബ്‌റി 
അദ്ദേഹത്തിന്  ഓര്‍മ്മക്കുറവ്; മോദിയെ വാഴ്ത്തിയ മുലായത്തിന് റാബ്‌റിയുടെ മറുപടി
Updated on: 
1 min read

പറ്റ്‌ന: നരേന്ദ്ര മോദിക്ക് വീണ്ടും പ്രധാനമന്ത്രിയാകാന്‍ സാധിക്കട്ടെയെന്ന മുലായം സിങ് യാദവിന്റെ പരാമര്‍ശത്തിനെതിരെ ആര്‍ജെഡി നേതാവും ലാലു പ്രസാദിന്റെ ഭാര്യയുമായ റാബ്‌റി ദേവി. പ്രായാധിക്യം മൂലമുള്ള ഓര്‍മ്മക്കുറവ് കൊണ്ടായിരിക്കും മുലായം അങ്ങനെ പറഞ്ഞത്. അതുകൊണ്ട് തന്നെ എവിടെ എന്താണ് പറയേണ്ടതെന്ന് അദ്ദേഹത്തിന് ഓര്‍മ്മയില്ലെന്നും റാബ്‌റി കൂട്ടിച്ചേര്‍ത്തു.

പതിനാറാം ലോക്‌സഭയുടെ അവസാനസമ്മേളനത്തിലായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളെ അത്ഭുതപ്പെടുത്തി മോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്ന പരാമര്‍ശം മുലായം നടത്തിയത്. എല്ലാവരെയും ഒപ്പം ചേര്‍ത്തുകൊണ്ട് മുന്നോട്ടു പോകാന്‍ ശ്രമിച്ചതിന് പ്രധാനമന്ത്രിയെ ഞാന്‍ അഭിനന്ദിക്കുകയാണ്. ഞാന്‍ പറയാന്‍ ആഗ്രഹിക്കുകയാണ്, എല്ലാ അംഗങ്ങളും വീണ്ടും വിജയിച്ച് എത്തട്ടേയെന്നും താങ്കള്‍ രണ്ടാമതും പ്രധാനമന്ത്രിയാകട്ടേയെന്നുമായിരുന്നു മുലായത്തിന്റെ വാക്കുകള്‍

'ദേശീയ രാഷ്ട്രീയത്തിലെ മുതിര്‍ന്ന നേതാവെന്ന നിലയില്‍ മുലായം സിങ് യാദവിനോട് ആദരവുണ്ട്. എന്നാല്‍ മോദിയെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളോട് യോജിക്കുന്നില്ലെന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ വാക്കുകള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER