അനധികൃത നിക്ഷേപം; മന്ത്രിപത്‌നിയുടെ സ്വത്ത് കണ്ടുകെട്ടുന്നു

അനധികൃത നിക്ഷേപം; മന്ത്രിപത്‌നിയുടെ സ്വത്ത് കണ്ടുകെട്ടുന്നു

'ലോക് മംഗള്‍ അഗ്രോ ഇന്‍ഡസ്ട്രീസ്' എന്ന കമ്പനിയുടെ ഡയറക്ടറായി പ്രവര്‍ത്തിക്കുകയായിരുന്നു സ്മിത. കമ്പനിയുടെ മറ്റ് ഡയറക്ടര്‍മാരുടെ ആസ്തികളും കണ്ടുകെട്ടും. 2012 ല്‍ കമ്പനി 4,751 പേരില്‍ നിന്നായി 74.82 
Published on

മുംബൈ: മഹാരാഷ്ട്രാ സഹകരണ മന്ത്രി സുഭാഷ് ദേശ്മുഖിന്റെ ഭാര്യ സ്മിതയുടെ ആസ്തികള്‍ കണ്ടുകെട്ടാന്‍ സെബി ഉത്തരവിട്ടു. കമ്പനി നിയമങ്ങളും സെബിയുടെ ചട്ടങ്ങളും ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 

'ലോക് മംഗള്‍ അഗ്രോ ഇന്‍ഡസ്ട്രീസ്' എന്ന കമ്പനിയുടെ ഡയറക്ടറായി പ്രവര്‍ത്തിക്കുകയായിരുന്നു സ്മിത. കമ്പനിയുടെ മറ്റ് ഡയറക്ടര്‍മാരുടെ ആസ്തികളും കണ്ടുകെട്ടും. 2012 ല്‍ കമ്പനി 4,751 പേരില്‍ നിന്നായി 74.82 കോടി രൂപയുടെ നിക്ഷേപം സ്വീകരിച്ചിരുന്നു. ഈ ഇടപാടിലാണ് ചട്ടലംഘനം കണ്ടെത്തിയത്.

നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കണമെന്ന് സെബി ഉത്തരവിടുകയും ചെയ്തു. എന്നാല്‍ ഇതിന് കമ്പനി തയ്യാറായിരുന്നില്ല. നിക്ഷേപം തിരികെ നല്‍കാന്‍ സെബി നിശ്ചയിച്ച അവസാന തിയതിയും കഴിഞ്ഞതോടെയാണ് സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ തുടങ്ങിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com