അനധികൃത സ്വത്ത് സമ്പാദന കേസ്; ഡി കെ ശിവകുമാറിന്റെ വീട്ടില്‍ സിബിഐ റെയ്ഡ്

കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറിന്റെ വീട്ടില്‍ സിബിഐ റെയ്ഡ്.
അനധികൃത സ്വത്ത് സമ്പാദന കേസ്; ഡി കെ ശിവകുമാറിന്റെ വീട്ടില്‍ സിബിഐ റെയ്ഡ്
Updated on
1 min read

ബെംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറിന്റെ വീട്ടില്‍ സിബിഐ റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തുന്നത്. 

തിങ്കളാഴ്ച രാവിലെയാണ് സിബിഐ സംഘം ബെംഗളൂരു കനകപുരയിലെ ശിവകുമാറിന്റെ വീട്ടിലെത്തിയത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിബിഐ കേസെടുത്തിരിക്കുന്നത്. പതിനാലിടങ്ങളില്‍ ഇന്ന് റെയ്ഡ് നടത്തുന്നുണ്ട്. 

കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പുകള്‍ നടക്കാന്‍ പോകുന്നതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com