അനുസ്മരണ ചടങ്ങിനിടെ ബിജെപി എംപി പ്രഗ്യാ സിങ് കുഴഞ്ഞുവീണു 

ശ്യാമപ്രസാദ് മുഖർജിയുടെ ചരമവാർഷിക അനുസ്മരണം നടക്കുന്നതിനിടെയാണ് പ്രഗ്യാ സിങ് ബോധരഹിതയായത്
അനുസ്മരണ ചടങ്ങിനിടെ ബിജെപി എംപി പ്രഗ്യാ സിങ് കുഴഞ്ഞുവീണു 
Updated on: 
1 min read

ഭോപ്പാൽ: പാർട്ടി പരിപാടിക്കിടെ എംപിയായ ബിജെപി നേതാവ് പ്രഗ്യാ സിങ് ഠാക്കൂർ തലചുറ്റി വീണു. ഭോപ്പാലിലെ ബിജെപി ഓഫീസിൽ ജനസംഘം സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജിയുടെ ചരമവാർഷിക അനുസ്മരണം നടക്കുന്നതിനിടെയാണ് പ്രഗ്യാ സിങ് ബോധരഹിതയായത്. ഇവരെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മധ്യപ്രദേശ്‌ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അടക്കമുള്ള ബിജെപി നേതാക്കൾ ചടങ്ങിൽ പങ്കെടുത്തിരുന്നു.

രാഷ്ട്രീയ പ്രവർത്തകനും അഭിഭാഷകനുമായിരുന്ന ശ്യാമപ്രസാദ് മുഖർജി 1953നാണ് അന്തരിച്ചത്. പ്രധാനന്ത്രി നരേന്ദ്രമോദിയുൾപ്പെടെ അദ്ദേഹത്തിന് ശ്രദ്ധാജ്ഞലി അർപ്പിച്ചിരുന്നു. 

മധ്യപ്രദേശിലെ ഭോപ്പാലിൽ കോവിഡ് രോഗം വ്യാപകമായി പടരുമ്പോഴും മണ്ഡലത്തിലെ എംപിയായ പ്രഗ്യാ സിങിനെ കാണാനില്ലെന്ന് ആരോപിച്ച് നേരത്തെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. കൊറോണ മൂലം മണ്ഡലത്തിലെ ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ എംപിയെ എവിടെയും കാണാനില്ലെന്ന് ആരോപിക്കുന്ന പോസ്റ്ററുകളാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ, പ്രഗ്യാ സിങ് കാൻസറിന് എയിംസിൽ ചികിത്സയിലാണെന്നാണ് നേതാവിന്റെ അഭാവത്തെ ന്യായീകരിച്ച് ബിജെപി വക്താവ് രാഹുൽ കോത്താരി പ്രതികരിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Security personnel detain National Students' Union of India (NSUI) activists during a protest demanding immediate resignation of Chief Election Commissioner
helicopter crash
rahul gandhi
cow shelter
X

FOLLOW US

ON GOOGLE DISCOVER