അഭിനന്ദനങ്ങളും എതിർപ്പുകളുമായി രാജ്യമാകെ ശ്രദ്ധിച്ച വിവാഹം; ഒടുവിൽ ആ ഐഎഎസ് ദമ്പതികൾ വേർപിരിയുന്നു 

അഭിനന്ദനങ്ങളും എതിർപ്പുകളുമായി രാജ്യമാകെ ശ്രദ്ധിച്ച വിവാഹം; ഒടുവിൽ ആ ഐഎഎസ് ദമ്പതികൾ വേർപിരിയുന്നു 
അഭിനന്ദനങ്ങളും എതിർപ്പുകളുമായി രാജ്യമാകെ ശ്രദ്ധിച്ച വിവാഹം; ഒടുവിൽ ആ ഐഎഎസ് ദമ്പതികൾ വേർപിരിയുന്നു 
Updated on
1 min read

ജയ്പുർ: പ്രണയ വിവാഹത്തിലൂടെ വാർത്തകളിൽ നിറഞ്ഞ ഐഎഎസ് ദമ്പതികളായ ടിന ദബിയും ഭർത്താവ് അഥർ ആമിർ ഖാനും വേർപിരിയുന്നു. വിവാഹ മോചനം ആവശ്യപ്പെട്ട് ഇരുവരും ജയ്പുരിലെ കുടുംബ കോടതിയിൽ ഉഭയ സമ്മതപ്രകാരം അപേക്ഷ നൽകി. രാജ്യമാകെ ശ്രദ്ധിച്ച വിവാഹമായിരുന്നു ഇരുവരുടേതും. 

2015 സിവിൽ സർവീസ് ബാച്ചിലെ ഒന്നാം റാങ്കുകാരിയായിരുന്നു ടിന ദബി. അതേ ബാച്ചിൽ തന്നെ രണ്ടാം രണ്ടാം റാങ്കുകാരനായിരുന്നു അഥർ ഖാൻ. കശ്മീർ സ്വദേശിയായ അഥർ ഖാൻ സിവിൽ സർവീസ് പരീക്ഷയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ആദ്യ ദലിത് യുവതിയാണ് ഭോപാൽ സ്വദേശിനി ടിന. മസൂറിയിലെ ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അക്കാദമിയിൽ വച്ചാണ് ഇരുവരും തമ്മിൽ പ്രണയത്തിലാകുന്നത്. 

രാജസ്ഥാൻ കേഡറിൽ ഐഎഎസ് ഉദ്യോഗസ്ഥരായ ഇരുവരും ജെയ്പുരിലാണ് ജോലി ചെയ്യുന്നത്. നേരത്തെ, ടിന തന്റെ സമൂഹ മാധ്യമങ്ങളിലെ പേരിൽ നിന്ന് 'ഖാൻ' ഒഴിവാക്കിയിരുന്നു. ഇതേത്തുടർന്ന് ഇരുവരും തമ്മിൽ അകലുന്നതായി വാർത്തകളുണ്ടായിരുന്നു. അഥർ ഇൻസ്റ്റാഗ്രാമിൽ ടീനയെ അൺഫോളോയും ചെയ്തിരുന്നു.

വ്യത്യസ്ത മതങ്ങളിൽപ്പെട്ട ഇരുവരുടേയും വിവാഹം 2018ൽ വലിയ വാർത്താ പ്രാധാന്യമാണ് നേടിയത്. അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, മുൻ ലോക്‌സഭാ സ്പീക്കർ സുമിത്ര മഹാജൻ, കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് തുടങ്ങിയവർ ഡൽഹിയിൽ നടന്ന വിരുന്നിൽ പങ്കെടുത്തിരുന്നു. വിവാഹത്തിനെതിരേ കടുത്ത പ്രതിഷേധവുമായി ഹിന്ദു മഹാസഭയും രംഗത്തെത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com