അമിതാഭിന് പിന്നാലെ അദ്‌നാന്‍ സാമി; ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു; പ്രൊഫൈല്‍ ചിത്രം ഇമ്രാന്‍ ഖാന്‍

അദ്‌നാന്‍ സാമിയുടെ പ്രൊഫൈല്‍ ചിത്രത്തിന്റെ സ്ഥാനത്ത് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ചിത്രമാണ് ഹാക്കര്‍മാര്‍ പതിപ്പിച്ചിരിക്കുന്നത്
അമിതാഭിന് പിന്നാലെ അദ്‌നാന്‍ സാമി; ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു; പ്രൊഫൈല്‍ ചിത്രം ഇമ്രാന്‍ ഖാന്‍
Updated on
1 min read

മുംബൈ: പ്രശസ്ത ഗായകന്‍ അദ്‌നാന്‍ സാമിയുടെ ട്വിറ്റര്‍ അക്കൗണ്ടിന് നേരെ തുര്‍ക്കിഷ് സൈബര്‍ ആക്രമണം. അമിതാഭ് ബച്ചന്റെ മൈക്രോബ്ലോഗിങ് പേജ് ഹാക്ക് ചെയ്ത അയ്യില്‍ദിസ് ടിം തന്നെയാണ് ചൊവ്വാഴ്ച അദ്‌നാന്‍ സാമിയുടെ അക്കൗണ്ടും ഹാക്ക് ചെയ്തത്‌.

അദ്‌നാന്‍ സാമിയുടെ പ്രൊഫൈല്‍ ചിത്രത്തിന്റെ സ്ഥാനത്ത് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ചിത്രമാണ് ഹാക്കര്‍മാര്‍ പതിപ്പിച്ചിരിക്കുന്നത്. ബയോ ആയി അയ്യില്‍ദിസ് ടിം പാക്കിസ്ഥാനെ സ്‌നേഹിക്കുന്നു എന്ന് രേഖപ്പെടുത്തിയ ഹാക്കര്‍മാര്‍ പാക്കിസ്ഥാനി, തുര്‍ക്കിഷ് പതാകകളും ഇവിടെ പതിപ്പിച്ചിട്ടുണ്ട്.

മുന്‍പ് പാക് പാസ്‌പോര്‍ട്ട് കൈവശം വച്ചിരുന്ന സമി പിന്നീട് 2015 ലാണ് ഇന്ത്യന്‍ പൗരത്വം നേടിയത്. തിങ്കളാഴ്ച രാത്രി 11.40നായിരുന്നു അമിതാഭ് ബച്ചന്റെ ബ്ലോഗ് ഹാക്ക് ചെയ്യപ്പെട്ടത്. മുംബൈ പൊലീസ് ഇടപെട്ടതോടെ അര മണിക്കൂറില്‍ ബച്ചന്റെ പേജ് പൂര്‍വ്വസ്ഥിതിയിലാക്കി. ബച്ചന്റെയും സാമിയുടെയും അക്കൗണ്ടുകളില്‍ കവര്‍ ചിത്രമായി നല്‍കിയിരിക്കുന്നത് ഒരേ ചിത്രമാണ്.

ഇത് ലോകത്തിനുള്ള മുന്നറിയിപ്പാണെന്നും ഐസ്ലന്റില്‍ തുര്‍ക്കിഷ് ഫുട്‌ബോളര്‍മാര്‍ നേരിട്ട അപമാനത്തിനുള്ള മറുപടിയാണിതെന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഞങ്ങള്‍ വളരെ കുറച്ച് മാത്രം സംസാരിക്കുന്നവരാണ് എന്നാല്‍ സൈബര്‍ ലോകത്ത് വലിയ ആക്രമണത്തിന് ശേഷിയുണ്ടെന്നും ഹാക്കര്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com