

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍ഡിഎ സര്‍ക്കാരില്‍ മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കാണ് ആഭ്യന്തരം. മന്ത്രിസഭയിലെ രണ്ടാമനായ മുതിര്‍ന്ന നേതാവ് രാജ്‌നാഥ് സിങ്ങിന് പ്രതിരോധ വകുപ്പു നല്‍കി. നിര്‍മല സീതാരാമനാണ് പുതിയ ധനമന്ത്രി.
മുന്‍ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കറിനാണ് വിദേശകാര്യ വകുപ്പ്. കേരളത്തില്‍നിന്നുള്ള വി മുരളീധരന്‍ വിദേശകാര്യ, പാര്‍ലമെന്ററികാര്യ സഹമന്ത്രിയാണ്. രവിശങ്കര്‍ പ്രസാദ് നിയമ മന്ത്രിയായി തുടരും. പ്രകാശ് ജാവഡേക്കറാണ് പുതിയ പരിസ്ഥിതി മന്ത്രി. സ്മൃതി ഇറാനിക്ക് വനിതാ ശിശുക്ഷേമ, ടെക്‌സറ്റൈല്‍ വകുപ്പുകള്‍ നല്‍കി.
മന്ത്രിമാരും വകുപ്പുകളും:
നരേന്ദ്രമോദി: പ്രധാനമന്ത്രി, പഴ്‌സനല്‍, പൊതുഭരണം, ആണവോര്‍ജം, സ്‌പെയ്‌സ്, പ്രധാനപ്പെട്ട നയപരമായ കാര്യങ്ങള്‍, മറ്റു മന്ത്രിമാര്‍ക്കു നല്‍കാത്ത വകുപ്പുകള്‍
രാജ്‌നാഥ് സിങ്: പ്രതിരോധം
അമിത് ഷാ: ആഭ്യന്തരം
നിതിന്‍ ഗഡ്കരി : റോഡ് ട്രാന്‍സ്‌പോര്‍ട്ട്, ഹൈുവേ, ചെറുകിട വ്യവസായം
സദാനന്ദ ഗൗഡ: വളം, രാസവസ്തു
നിര്‍മല സീതാരാമന്‍: ധനകാര്യം, കമ്പനികാര്യം
രാംവിലാസ് പാസ്വാന്‍: ഉപഭോക്തൃകാര്യം, ഭക്ഷ്യ-പൊതുവിതരണം
നരേന്ദ്ര സിങ് തോമര്‍: കൃഷി, ഗ്രാമ വികസനം, പഞ്ചായത്തീരാജ്
രവിശങ്കര്‍ പ്രസാദ്: നിയമ, കമ്യൂണിക്കേഷന്‍സ്, ഐടി
തന്‍വര്‍ ചന്ദ് ഗെലോട്ട്: സാമൂഹ്യനീതി
ഹര്‍സിമ്രത് കൗര്‍ ബാദല്‍: ഭക്ഷ്യ സംസ്‌കരണ വ്യവസായം
എസ് ജയശങ്കര്‍: വിദേശകാര്യം
രമേശ് പൊഖ്രിയാല്‍: മനുഷ്യ വിഭവ ശേഷി
അര്‍ജുന്‍ മുണ്ട: ആദിവാസി ക്ഷേമം
സ്മൃതി ഇറാനി: വനിതാ, ശിശുക്ഷേമം, ടെക്‌സറ്റൈല്‍സ്
ഹര്‍ഷവര്‍ധന്‍: ആരോഗ്യം, കുടുംബ ക്ഷേമം, ശാസ്ത്ര സാങ്കേതികം
പ്രകാശ് ജാവഡേക്കര്‍: പരിസ്ഥിതി, വാര്‍ത്താ വിതരണം
പിയൂഷ് ഗോയല്‍: റെയില്‍വേ, വാണിജ്യ-വ്യവസായം
ധര്‍മേന്ദ്ര പ്രധാന്‍: പെട്രോളിയം, ഉരുക്ക്
മുഖ്താര്‍ അബ്ബാസ് നഖ്വി: ന്യൂനപക്ഷ ക്ഷേമം
പ്രഹ്ലാദ് ജോഷി : പാര്‍ലമെന്ററികാര്യം
മഹേന്ദ്രനാഥ് പാണ്ടെ: സ്‌കില്‍ ഡെവലപ്‌മെന്റ്
അരവിന്ദ സാവന്ത്: ഖനവ്യവസായം
ഗജേന്ദ്ര സിങ് ശെഖാവത്: ജലം
സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാര്‍
സന്തോഷ് ഗാംഗ്വര്‍: തൊഴില്‍
റാവു ഇന്ദര്‍ജിത് സിങ്: സ്റ്റാറ്റിസ്റ്റിക്‌സ്, പ്ലാനിങ്
ശ്രീപദ് നായിക്: ആയുഷ്, പ്രതിരോധ സഹമന്ത്രി
ജിതേന്ദ്ര സിങ്: വടക്കു കിഴക്കന്‍ വികസനം, പിഎംഒ,
കിരണ്‍ റിജിജു: യുവജനകാര്യം, സ്‌പോര്‍ട്‌സ്, ന്യൂനപക്ഷ കാര്യം
പ്രഹ്ലാദ് സിങ് പട്ടേല്‍: സാംസ്‌കാരികം, ടൂറിസം
രാജ്കുമാര്‍ സിങ്: വൈദ്യുതി, ഊര്‍ജം
ഹര്‍ദീപ് സിങ് പുരി: ഭവനം, നഗര വികസനം, വ്യോമയാനം
മന്‍സുഖ് മണ്ഡാവിയ: ഷിപ്പിങ്
സഹമന്ത്രിമാര്‍
ഫഗന്‍സിങ് കുലാസ്‌തെ: ഉരുക്ക്
അശ്വനി കുമാര്‍ ചൗബേ: ആരോഗ്യം, കുടുംബ ക്ഷേമം
അര്‍ജുന്‍ രാം മേഘവാള്‍: പാര്‍ലമെന്ററികാര്യം
വികെ സിങ്: ഗതാഗതം, ഹൈവേ
കൃഷ്ണ പാല്‍: കുടുംബക്ഷേമം
ദാന്‍വെ റാവു സാഹിബ്: ഉപഭോക്തൃകാര്യം, ഭക്ഷ്യം
ജി ക്ൃഷ്ണ റെഡ്ഡി: ആഭ്യന്തരം
പുരുഷോത്തം രുപാല: കൃഷി
രാംദാസ് അതവാലെ: സാമൂഹ്യനീതി
നിരഞ്ജന്‍ജ്യോതി: ഗ്രാമ വികസനം
ബാബുല്‍ സുപ്രിയോ: പരിസ്ഥിതി
സഞ്ജിവ് കുമാര്‍ ബല്യാന്‍: മൃഗസംരക്ഷണം, ഫിഷറീസ്
ധോത്രെ സഞ്ജയ ശാംറാവു: മനുഷ്യ വിഭവശേഷി
അനുരാഗ് താക്കൂര്‍: ധനകാര്യം, കമ്പനി കാര്യം
അന്‍ഗഡി സുരേഷ്: റെയില്‍വേ
നിത്യാനന്ദ റായ്: ആഭ്യന്തരം
രത്തന്‍ലാല്‍ കതാരിയ: ജലം, സാമൂഹ്യ നീതി
വി മുരളീധരന്‍: വിദേശകാര്യം, പാര്‍ലമെന്ററികാര്യം
രേണുകാ സിങ്: ആദിവാസി ക്ഷേമം
സോം പ്രകാശ്: വാണിജ്യം, വ്യവസായം
രാമേശ്വര്‍ തേലി: ഭക്ഷ്യ സംസ്‌കരണ വ്യവസായം
പ്രതാപ് ചന്ദ്ര സാരംഗി: ചെറുകിട വ്യവസായം, മൃഗസംരക്ഷണം
കൈലാസ് ചൗധരി: കൃഷി
സുസ്രീദേബശ്രീ ചൗധരി: വനിതാ, ശിശിക്ഷേമം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates