അമേഠിയില്‍ രാഹുല്‍ പിന്നില്‍ ; സ്മൃതി ഇറാനിക്ക് ലീഡ് 

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി അമേഠിയില്‍ പിന്നില്‍
അമേഠിയില്‍ രാഹുല്‍ പിന്നില്‍ ; സ്മൃതി ഇറാനിക്ക് ലീഡ് 
Updated on: 
1 min read

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി അമേഠിയില്‍ പിന്നില്‍. ഇവിടെ രാഹുലിനേക്കാള്‍ ബിജെപി് സ്ഥാനാര്‍ത്ഥിയായ കേന്ദ്രമന്ത്രി സ്മൃതി ഇറാനി 2000 ഓളം വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്. 

അമേഠിയി്ല്‍ സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് വോട്ടെണ്ണല്‍ ഇടയ്ക്ക് നിര്‍ത്തിവെച്ചിരുന്നു. ഹിന്ദി ബെല്‍റ്റില്‍ തോല്‍വി ഭയന്നാണ് രാഹുല്‍ വയനാട്ടിലേക്ക് ഒളിച്ചോടിയതെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചിരുന്നു. 

അതേസമയം വയനാട്ടില്‍ രാഹുല്‍ ഗാന്ധി മുന്നിട്ടുനില്‍ക്കുകയാണ്. വയനാട്ടില്‍ വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ മുതല്‍ രാഹുല്‍ ലീഡ് തുടരുകയാണ്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com