അമ്മ പച്ചക്കറി വാങ്ങാന്‍ പോയി; ഒന്നരവയസുകാരിയെ ക്രൂരമായി പിഡിപ്പിച്ചു; 18 കാരന്‍ അറസ്റ്റില്‍

ഒന്നരവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പതിനെട്ടുകാരന്‍ അറസ്റ്റില്‍.
അമ്മ പച്ചക്കറി വാങ്ങാന്‍ പോയി; ഒന്നരവയസുകാരിയെ ക്രൂരമായി പിഡിപ്പിച്ചു; 18 കാരന്‍ അറസ്റ്റില്‍
Updated on
1 min read

ഭോപ്പാല്‍: ഒന്നരവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പതിനെട്ടുകാരന്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ ദമോയിലാണ് ഞെടിക്കുന്ന സംഭവം. കുഞ്ഞിന്റെ ബന്ധുവാണ് കുട്ടിയെ പീഡിപ്പിച്ചത്. ജബല്‍പൂരില്‍ നിന്നും യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

ശനിയാഴ്ച്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് യുവാവ് കുഞ്ഞിനെ പീഡനത്തിനിരയാക്കിയത്. കുഞ്ഞിനെ വീട്ടിലാക്കി അമ്മ പച്ചക്കറി വാങ്ങാന്‍ പോയതായിരുന്നു. പിതാവ് ജോലി കഴിഞ്ഞ് തിരിച്ചെത്തിയിരുന്നില്ല. ഈ സമയത്താണ് കുഞ്ഞ് പീഡിപ്പിക്കപ്പെട്ടത്.

പുറത്തു നിന്നും തിരിച്ചെത്തിയ അമ്മയാണ് കുഞ്ഞിനെ അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയിലെ പരിശോധനയിലാണ് കുഞ്ഞ് പീഡനത്തിനിരയായ കാര്യം അറിയുന്നത്. കുഞ്ഞ് അപകട നില തരണം ചെയ്തതായി പൊലീസ് അറിയിച്ചു.

മാതാവിന്റെ പരാതിയിലാണ് പതിനെട്ടു വയസ്സുള്ള ബന്ധുവിനെതിരെ പൊലീസ് കേസെടുത്തത്. ഐപിസി, പോക്‌സോ വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com