അയോധ്യയിലെ രാമ ക്ഷേത്രത്തേക്കാള്‍ വലിയ സീതാദേവി ക്ഷേത്രം ബിഹാറില്‍ നിര്‍മ്മിക്കും; പ്രഖ്യാപനനവുമായി ചിരാഗ്

സീതാദേവിയില്ലാതെ രാമന്‍ പൂര്‍ണനാകില്ലെന്നും അയോധ്യയില്‍ നിന്ന് സീതാമഢിയിലേക്ക് കോറിഡോര്‍ നിര്‍മ്മിക്കുമെന്നും തെരഞ്ഞെടുപ്പ് വാഗ്ദാനമായി ചിരാഗ് പറഞ്ഞു. 
അയോധ്യയിലെ രാമ ക്ഷേത്രത്തേക്കാള്‍ വലിയ സീതാദേവി ക്ഷേത്രം ബിഹാറില്‍ നിര്‍മ്മിക്കും; പ്രഖ്യാപനനവുമായി ചിരാഗ്
Updated on
1 min read

യോധ്യയില്‍ നിര്‍മ്മിക്കുന്ന രാമക്ഷേത്രത്തെക്കാള്‍ വലിയ സീതാ ദേവീ ക്ഷേത്രം ബിഹാറില്‍ നിര്‍മ്മിക്കുമെന്ന് എല്‍ജെപി നേതാവ് ചിരാഗ് പാസ്വാന്‍. സീതാമഢിയില്‍ ക്ഷേത്രം നിര്‍മ്മിക്കുമെന്നാണ് ചിരാഗിന്റെ പ്രഖ്യാപനം. 

സീതാദേവിയില്ലാതെ രാമന്‍ പൂര്‍ണനാകില്ലെന്നും അയോധ്യയില്‍ നിന്ന് സീതാമഢിയിലേക്ക് കോറിഡോര്‍ നിര്‍മ്മിക്കുമെന്നും തെരഞ്ഞെടുപ്പ് വാഗ്ദാനമായി ചിരാഗ് പറഞ്ഞു. 

എന്‍ഡിഎയില്‍ നിന്ന് പുറത്തുവന്ന ചിരാഗിന്റെ എല്‍ജെപി, ബിഹാറില്‍ ജെഡിയു സ്ഥാനാര്‍ത്ഥിതകള്‍ക്ക് എതിരെയാണ് മത്സരിക്കുന്നത്. ചിരാഗ് പാസ്വാനുമായി കേന്ദ്രത്തിലുള്ള സഖ്യം ബിജെപി അവസാനിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം ജെഡിയു ആവശ്യപ്പെട്ടിരുന്നു. ചില മണ്ഡലങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ എല്‍ജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചതാണ് ജെഡിയുവിനെ ചൊടിപ്പിച്ചത്.
 
Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com