

ന്യുഡല്‍ഹി: റിപബ്ലിക് ചാനനലിനു അര്‍ണാബ് ഗോസ്വാമിക്കുമെതിരെ മാനനഷ്ടത്തിന് കേസ് കൊടുത്ത് ശശി തരൂര്‍ എംപി. രണ്ടുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് തരൂര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. ഡല്‍ഹി ഹൈക്കോടതിയിലാണ് കേസ് ഫയല്‍ചെയ്തിരിക്കുന്നത്. സുനന്ദാപുഷ്‌കര്‍ മരണത്തെക്കുറിച്ചുള്ള അന്വേഷണം ഡല്‍ഹി പൊലീസ് പൂര്‍ത്തിയാകുംവരെ ഇത് സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നത് വിലക്കണമെന്നും ശശിതരൂര്‍ പരാതിയില്‍ പറയുന്നു.
അര്‍ണാബിനെ കൂടാതെ റിപ്പബ്‌ളിക് ചാനലിന്റെ പ്രധാന ഓഹരി ഉടമകളായ എആര്‍ജി ഔട്ട്‌ലയര്‍ മീഡിയയെയും എഎന്‍പിഎല്ലിനേയും എതിര്‍കക്ഷികളാക്കിയാണ് ശശി തരൂര്‍ കേസ് ഫയല്‍ ചെയ്തിട്ടുള്ളത്.
സുനന്ദാപുഷ്‌കറിന്റെ മരണത്തെ സംബന്ധിച്ച് റിപബ്ലിക് ചാനല്‍ ശശി തരൂരിനെതിരെ വാര്‍ത്ത നല്‍കിയിരുന്നു. ഇതിനെതിരെ ശശി തരൂര്‍ ട്വിറ്ററിലൂടെ ശക്തമായി രംഗത്ത് വന്നിരുന്നു.അതിന് പിന്നാലെയാണ് ശശി തരൂര്‍ ചാനലിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. അര്‍ണാബ് പുറത്തുവിട്ട വാര്‍ത്ത തങ്ങളുടേതാണ് എന്ന് ചൂണ്ടിക്കാട്ടി ടൈംസ് നൗ ചാനലും കോടതിയെ സമീപിച്ചിരുന്നു.
ലീലാ പാലസ് ഹോട്ടലില്‍ സുനന്ദയുടെ മൃതദേഹം മറ്റൊരു സ്ഥലത്തേക്ക് നീക്കിയിടുകയായിരുന്നുവെന്നായിരുന്നു ചാനലിന്റെ ആരോപണം. ലീലാ ഹോട്ടലിലെ 307ാം നമ്പര്‍ മുറിയില്‍ നിന്നും 345ാം മുറിയിലേക്ക് മൃതദേഹം മാറ്റുകയായിരുന്നുവെന്നയിരുന്നു് ചാനലിന്റെ വെളിപ്പെടുത്തല്‍തരൂരിന്റെ അടുത്ത അനുയായി ആയി കരുതപ്പെടുന്ന വ്യക്തിയുമായുള്ള ഫോണ്‍ സംഭാഷണവും ചാനല്‍ പുറത്തുവിട്ടിരുന്നു. സംഭവം നടന്ന ദിവസം രാവിലെ 6.30ന് ഹോട്ടല്‍ വിട്ടെന്നാണ് ശശി തരൂര്‍ പറയുന്നത്. എന്നാല്‍ 6.30ന് ശേഷം ഹോട്ടലിലേക്ക് തിരിച്ചെത്തിയ കാര്യം തരൂര്‍ അന്വേഷണ സംഘത്തിന് മുന്നില്‍ മറച്ചുവയ്ക്കുകയായിരുന്നുവെന്നും ചാനല്‍ പറഞ്ഞിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates