അല്‍ഖായിദ ബന്ധം; മൂന്ന് വർഷം കേരളത്തിൽ ജോലി ചെയ്ത ആൾ ബം​ഗാളിൽ പിടിയിൽ

അല്‍ഖായിദ ബന്ധം; മൂന്ന് വർഷം കേരളത്തിൽ ജോലി ചെയ്ത ആൾ ബം​ഗാളിൽ പിടിയിൽ
അല്‍ഖായിദ ബന്ധം; മൂന്ന് വർഷം കേരളത്തിൽ ജോലി ചെയ്ത ആൾ ബം​ഗാളിൽ പിടിയിൽ
Updated on
1 min read

കൊല്‍ക്കത്ത: തീവ്രാവാദ സംഘടനയായ അല്‍ഖായിദയുമായി ബന്ധം പുലര്‍ത്തിയ ഒരാളെ കൂടി എന്‍ഐഎ അറസ്റ്റ് ചെയ്തു. ഷമീം അന്‍സാരിയെന്ന ആളാണ് അറസ്റ്റിലായത്. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലുള്ള ജലാംഗി സ്വദേശിയായ ഇയാളെ വീട്ടില്‍ വച്ചാണ് എന്‍ഐഎ സംഘം പിടികൂടിയത്. 

മൂന്ന് വര്‍ഷത്തോളം ഇയാള്‍ കേരളത്തില്‍ ജോലി ചെയ്തതായി എന്‍ഐഎ വ്യക്തമാക്കി. ഇയാളില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ട്. 

പാകിസ്ഥാന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനയായ അല്‍ഖായിദയുമായുള്ള ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലാകുന്ന പത്താമത്തെ ആളാണ് ഷമീം. ആറ് പേരെ പശ്ചിമ ബംഗാളില്‍ വച്ചും മൂന്ന് പേരെ കേരളത്തില്‍ വച്ചുമാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com