അവശനായ രോഗിയെ എക്‌സ്‌റേ റൂമിലേക്ക് വലിച്ചിഴച്ചു;  മെഡിക്കല്‍ കൊളേജില്‍ ജീവനക്കാരന്റെ ക്രൂരത; വീഡിയോ

ആശുപത്രി ജീവനക്കാരന്‍ രോഗിയെ വലിച്ചിഴച്ചുകൊണ്ടു പോകൂന്ന വീഡിയോ എഎന്‍ഐയാണ് പുറത്തുവിട്ടത്
അവശനായ രോഗിയെ എക്‌സ്‌റേ റൂമിലേക്ക് വലിച്ചിഴച്ചു;  മെഡിക്കല്‍ കൊളേജില്‍ ജീവനക്കാരന്റെ ക്രൂരത; വീഡിയോ
Updated on: 
1 min read

ഭോപ്പാല്‍:  മെഡിക്കല്‍ കൊളേജില്‍ ചികിത്സ തേടിയെത്തിയ രോഗിയോട് ആശുപത്രി ജീവനക്കാരന്റെ ക്രൂരത. അവശനായ രോഗിയെ എക്‌സറെ റൂമിലേക്ക് കൊണ്ടുപോകുന്നതിന് സ്ട്രക്ച്ചറോ, ഉന്തുവണ്ടിയോ എടുക്കുന്നതിന് പകരം ഒരു ബെഡ്ഷീറ്റില്‍ വലിച്ചഴച്ചാണ് കൊണ്ടുപോയത്. മധ്യപ്രദേശിലെ നേതാജി സുഭാഷ് ചന്ദ്രബോസ് മെഡിക്കല്‍ കൊളേജിലാണ് സംഭവം.

ആശുപത്രി ജീവനക്കാരന്‍ രോഗിയെ വലിച്ചിഴച്ചുകൊണ്ടു പോകൂന്ന വീഡിയോ എഎന്‍ഐയാണ് പുറത്തുവിട്ടത്. മറ്റുള്ളവര്‍ നോക്കിനില്‍ക്കെയാണ് ജീവനക്കാരന്‍ രോഗിയെ വലിച്ചിഴച്ചുകൊണ്ടുപോയത്. സംഭവത്തിന് പിന്നാലെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ജീവനക്കാരനെ സസ്‌പെന്റ് ചെയ്തു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com