അവശേഷിക്കുന്ന സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ നടത്തില്ല

പരീക്ഷ ഉപേക്ഷിക്കണമെന്ന് വിവിധ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരുന്നു
അവശേഷിക്കുന്ന സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ നടത്തില്ല
Updated on
1 min read

ന്യൂഡൽഹി: അവശേഷിക്കുന്ന സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ നടത്തില്ല. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റേതാണ് തീരുമാനം. പരീക്ഷ ഉപേക്ഷിക്കണമെന്ന് വിവിധ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ജെഇഇ മെയിൻ, നീറ്റ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. ജെഇഇ പരീക്ഷ ജൂലൈ 18 മുതൽ 23 വരെ നടക്കും. നീറ്റ്‌ പരീക്ഷ ജൂലൈ 26 നാണ്.  കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍ നിഷാങ്കാണ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചത്. കൊവിഡിൻ്റെ പശ്ചാത്തലത്തിൽ നേരത്തെ എഞ്ചിനീയറിംഗ്, മെഡിക്കൽ പരീക്ഷകൾ മാറ്റിവെച്ചിരുന്നു. ഏപ്രിൽ - മെയ് മാസങ്ങളിലാണ് ഇത് നടക്കേണ്ടിയിരുന്നത്. സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തീയതികൾ രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്നും കേന്ദ്ര  മന്ത്രി അറിയിച്ചു.

പ്രവേശനപരീക്ഷകൾ നടത്തുന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (എൻ‌ടി‌എ) ഔദ്യോഗിക വെബ്‌സൈറ്റിൽ ജെഇഇ മെയിൻ, നീറ്റ് പരീക്ഷകൾ സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കും. വിദ്യാർത്ഥികളുടെ അഡ്‌മിറ്റ്‌ കാർഡുകളും ഉടൻ ലഭ്യമാക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com