അശ്ലീലവീഡിയോകള്‍ക്ക് അടിമയായി അമ്മയെ പീഡിപ്പിച്ച 22കാരന്‍ അറസ്റ്റില്‍ 

അമ്മ വീട്ടില്‍ ഉറങ്ങികിടക്കുന്ന സമയത്താണ് പ്രതി കുറ്റകൃത്യം നടത്തിയത്. വെള്ളം കുടിക്കാനെന്ന വ്യാജേന അമ്മയുടെ മുറിയില്‍ പ്രവേശിച്ച യുവാവ് പിന്നീട് 46കാരിയായ സ്വന്തം അമ്മയെ ബലാത്സംഗം ചെയ്യുകയായിരുന്നു
അശ്ലീലവീഡിയോകള്‍ക്ക് അടിമയായി അമ്മയെ പീഡിപ്പിച്ച 22കാരന്‍ അറസ്റ്റില്‍ 
Updated on
1 min read

പലാന്‍പൂര്‍: സ്ഥിരമായി അശ്ലീല വീഡിയോകള്‍ കണ്ട് അടിമയായി സ്വന്തം അമ്മയെ ബലാത്സംഗം ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പടാന്‍ ടൗണിലെ ജാല്‍ ചൗക്കിലാണ് സംഭവം. 

പോലീസ് നല്‍ക്കുന്ന വിവരമനുസരിച്ച അമ്മ വീട്ടില്‍ ഉറങ്ങികിടക്കുന്ന സമയത്താണ് പ്രതി കുറ്റകൃത്യം നടത്തിയത്. വെള്ളം കുടിക്കാനെന്ന വ്യാജേന അമ്മയുടെ മുറിയില്‍ പ്രവേശിച്ച യുവാവ് പിന്നീട് 46കാരിയായ സ്വന്തം അമ്മയെ ബലാത്സംഗം ചെയ്യുകയായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിക്കായിരുന്നു സംഭവം. സ്ത്രീയുടെ പരാതിയെതുടര്‍ന്ന് പോലീസ് കേസ് ഫയല്‍ ചെയ്തു. 

അമ്മയും മകനും തമ്മില്‍ ഇടയ്ക്കിടെ വഴക്കുണ്ടാകാറുള്ളതുകൊണ്ട് മകന്‍ ഉപദ്രവിക്കുമ്പോള്‍ ഉറക്കെ അലറിയെങ്കിലും സ്ത്രീയുടെ നിലവിളി അയല്‍വാസികള്‍ കാര്യമാക്കിയില്ലെന്ന് പോലീസ് പറഞ്ഞു. പ്രതി സ്ഥിരമായി അശ്ലീലദൃശ്യങ്ങള്‍ കാണുന്ന പതിവുണ്ടെന്നും ഇതാണ് ഇത്തരത്തിലൊരു പ്രവര്‍ത്തിയിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു. അമ്മയുടെയും 20കാരിയായ പെങ്ങളുടെയും മുമ്പില്‍വച്ചുപോലും പ്രതി ഇത്തരത്തിലുള്ള വീഡിയോകള്‍ കാണാറുണ്ടായിരുന്നെന്നും പോലീസ് പറഞ്ഞു. 

മകന്‍ ഇതിനുമുന്‍പും ലൈംഗീകസംബന്ധമായ ആവശ്യങ്ങള്‍ ഉന്നയിച്ച് തന്നെ സമീപിച്ചിട്ടുണ്ടായിരുന്നെന്നും സ്ത്രീ നല്‍കിയ പരാതിയില്‍ പറയുന്നു. മകന്റെ ഈ പ്രവര്‍ത്തി തന്നെ നടുക്കിയെന്നും ആ സംഭവം ഉണ്ടാക്കിയ മാനസീകപിരിമുറുക്കത്തില്‍ നിന്ന് മോചിതയാകാന്‍ തനിക്ക് ഇനിയും കഴിഞ്ഞിട്ടിലെന്നും സ്ത്രീ പറഞ്ഞു. ഭര്‍ത്താവിനോടും തന്റെ മൂത്തമകനോടും സംഭവിച്ചകാര്യങ്ങളെല്ലാം താന്‍ തുറന്നുപറഞ്ഞെന്നും അവരാണ് പോലീസില്‍ പരാതിപ്പെടാന്‍ നിര്‍ദ്ദേശിച്ചതെന്നും സ്ത്രീ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Pawan Pathak
Ayodhya Ram Temple
meta
court news
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com