ആ പെണ്‍കുട്ടിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയത് ബലാത്സംഗത്തിനു ശേഷം; യുപിയില്‍ വീണ്ടും നടുക്കുന്ന ക്രൂരത

ആ പെണ്‍കുട്ടിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയത് ബലാത്സംഗത്തിനു ശേഷം; യുപിയില്‍ വീണ്ടും നടക്കുന്ന ക്രൂരത
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ബാരാബങ്കി (ഉത്തര്‍പ്രദേശ്): ബാരാബങ്കിയില്‍ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദലിത് പെണ്‍കുട്ടിയെ ബലാത്സംഗത്തിനു ശേഷം കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയാണെന്ന് പൊലീസ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാണെന്ന് എഎസ്പി ആര്‍എസ് ഗൗതം പറഞ്ഞു. 

കൊലപ്പെടുത്തുന്നതിനു മുമ്പ് പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. എഫ്‌ഐആറില്‍ ബലാത്സംഗക്കുറ്റം കൂട്ടിച്ചേര്‍ക്കുമെന്നും അദ്ദേഹം അറിയിച്ചു. 

സംഭവവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന ചിലരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.

വയലിലേക്കു പോയ പതിനെട്ടുകാരിയായ മകളെ കാണാനില്ലെന്ന് പിതാവാണ് പൊലീസിനെ അറിയിച്ചത്. പിന്നീട് കുടുംബാംഗങ്ങള്‍ നടത്തിയ തെരച്ചിലിലാണ് വയലില്‍ മൃതദേഹം കണ്ടെത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com