ആനകളെ ഉത്സവത്തിന് കൊണ്ടുപോകുന്നത് തടയണം; കേന്ദ്രത്തിന് കോണ്‍ഗ്രസ് എംപിയുടെ കത്ത്

ഉത്സവത്തിന് ആനകളെ  കൊണ്ടുപോകുന്നത് തടയണം എന്നാവശ്യപ്പെട്ട് കേന്ദ്ര വനം മന്ത്രി  പ്രകാശ് ജാവഡേക്കറിന് കോണ്‍ഗ്രസ് എംപിയുടെ കത്ത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: ഉത്സവത്തിന് ആനകളെ  കൊണ്ടുപോകുന്നത് തടയണം എന്നാവശ്യപ്പെട്ട് കേന്ദ്ര വനം മന്ത്രി  പ്രകാശ് ജാവഡേക്കറിന് കോണ്‍ഗ്രസ് എംപിയുടെ കത്ത്. അസം കലിയബോര്‍ മണ്ഡലത്തിലെ എംപി ഗൗരവ് ഗൊഗോയിയാണ് കത്ത് നല്‍കിയിരിക്കുന്നത്. അഹമ്മദാബാദിലെ ജഗന്നാഥ് രഥ് യാത്രയ്ക്ക് വേണ്ടി നാല് ആനകളെ വിട്ടുനല്‍കാനുള്ള അസം സര്‍ക്കാരിന്റെ തീരുമാനത്തില്‍ ഇടപെടണമെന്നാണ് എംപിയുടെ ആവശ്യം. 

സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ത്ത് നിരവധി പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്ത് വന്നിട്ടുണ്ട്. ആറ് പതിറ്റാണ്ടിനുള്ളിലെ ഏറ്റവും വലിയ ചൂടാണ് ഇന്ത്യയില്‍ അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തില്‍ ആനകളെ നടത്തിക്കുന്നത് അപകട സാധ്യത നിറഞ്ഞതാണ്. വിഷയത്തില്‍ ഇടപെടണമെന്നും അസം സര്‍ക്കാരിന്റെ തീരുമാനം പിന്‍വലിപ്പിക്കണമെന്നും എംപി കത്തില്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com