ആന്ധ്ര മുഖ്യമന്ത്രിയായി ഇന്ന് ജഗന്‍ മോഹന്‍ റെഡ്ഡി സത്യപ്രതിജ്ഞ ചെയ്യും; ചന്ദ്രബാബു നായിഡു പങ്കെടുക്കില്ല

വിജയവാഡയിലെ ഇന്ദിരാ ഗാന്ധി സ്‌റ്റേഡിയത്തില്‍ ഉച്ചക്ക് 12.23നാണ് ചടങ്ങ് നടക്കുക
ആന്ധ്ര മുഖ്യമന്ത്രിയായി ഇന്ന് ജഗന്‍ മോഹന്‍ റെഡ്ഡി സത്യപ്രതിജ്ഞ ചെയ്യും; ചന്ദ്രബാബു നായിഡു പങ്കെടുക്കില്ല
Updated on
1 min read

വിജയഗാഡ; വൈഎസ്ആര്‍ അധ്യക്ഷന്‍ ജഗന്‍ മോഹന്‍ റെഡ്ഡി ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത്‌ അധികാരമേല്‍ക്കും. വിജയവാഡയിലെ ഇന്ദിരാ ഗാന്ധി സ്‌റ്റേഡിയത്തില്‍ ഉച്ചക്ക് 12.23നാണ് ചടങ്ങ് നടക്കുക. ഗവര്‍ണര്‍ ഇഎസ്എല്‍ നരസിംഹന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. ജഗന്‍ മോഹന്‍ റെഡ്ഡി മാത്രമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. ജൂണ്‍ ഏഴിനാവും മന്ത്രിസഭ രൂപീകരിക്കപ്പെടുന്നത്. 

തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു, ഡി എം കെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിക്കും. ജഗന്‍ നേരിട്ട് ക്ഷണിച്ചിട്ടുണ്ടെങ്കിലും ടിഡിപി അധ്യക്ഷനും ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കില്ല. അധികാരമേറ്റ ശേഷം സുപ്രധാന പ്രഖ്യാപനങ്ങള്‍ ജഗന്‍ നടത്തുമെന്നാണ് സൂചന. 

ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 175 സീറ്റില്‍ 151 സീറ്റ് നേടിയാണ് ജഗന്‍ അധികാരത്തിലേറുന്നത്. കൂടാതെ 25 ലോകസഭാ സീറ്റില്‍ 22 ഉും വൈഎസ്ആറിനായിരുന്നു. 46 കാരനായ ജഗന്‍ മുന്‍മുഖ്യമന്ത്രി വൈഎസ്ആറിന്റെ മകനാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com