ആഭ്യന്തര വിമാനങ്ങളിൽ ചെക്ക് ഇൻ ബാഗുകൾക്കുള്ള നിയന്ത്രണം നീക്കി; തീരുമാനവുമായി വ്യോമയാന മന്ത്രാലയം

ആഭ്യന്തര വിമാനങ്ങളിൽ ചെക്ക് ഇൻ ബാഗുകൾക്കുള്ള നിയന്ത്രണം നീക്കി; തീരുമാനവുമായി വ്യോമയാന മന്ത്രാലയം

ആഭ്യന്തര വിമാനങ്ങളിൽ ചെക്ക് ഇൻ ബാഗുകൾക്കുള്ള നിയന്ത്രണം നീക്കി; തീരുമാനവുമായി വ്യോമയാന മന്ത്രാലയം
Published on

ന്യൂഡൽഹി: ആഭ്യന്തര വിമാന സർവീസുകളിൽ ചെക്ക് ഇൻ ബാഗുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം നീക്കി. വ്യോമയാന മന്ത്രാലയമാണ് നിയന്ത്രണം നീക്കിയത്. 

ലോക്ഡൗണിന് ശേഷം മെയ് 25ന് വിമാന സർവീസുകൾ പുനരാരംഭിച്ചപ്പോൾ ഒരു ചെക്ക് ഇൻ ബാഗേജു മാത്രമാണ് അനുവദിച്ചത്. ചെക്ക് ഇൻ ബാഗുകളുടെ ഭാര പരിധിയുടെ കാര്യത്തിൽ മുൻപുണ്ടായിരുന്നതു പോലെ വിമാന കമ്പനികൾക്ക് തീരുമാനമെടുക്കാം. 

60 ശതമാനം ആഭ്യന്തര സർവീസുകൾ നടത്താനാണ് വിമാന കമ്പനികൾക്ക് അനുമതിയുള്ളത്. രാജ്യാന്തര വിമാന സർവീസ് ഇനിയും തുടങ്ങിയിട്ടില്ല. വന്ദേ ഭാരത് ദൗത്യത്തിൻറെ ഭാഗമായ സർവീസുകളും ഉഭയകക്ഷി കരാറുകളുടെ ഭാഗമായുള്ള പ്രത്യേക സർവീസുകളും മാത്രമാണ് വിദേശത്തേയ്ക്കും തിരിച്ചും നിലവിലുള്ളത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com