ആര്‍എസ്എസ് നേതാവും ബന്ധുക്കളും 16കാരിയെ ലൈംഗികമായി അതിക്രമിച്ചു; പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രതിഷേധം

ആര്‍എസ്എസ് നേതാവും ബന്ധുക്കളും 16കാരിയെ ലൈംഗികമായി അതിക്രമിച്ചു; പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രതിഷേധം

ആര്‍എസ്എസ് നേതാവും ബന്ധുക്കളും 16കാരിയെ ലൈംഗികമായി അതിക്രമിച്ചു - പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രതിഷേധം
Published on

ലഖ്‌നൗ: ആര്‍എസ്എസ് ഓഫീസ് ജീവനക്കാരനും ബന്ധുക്കളും പതിനാറ് കാരിയായ ദളിത് യുവതിയെ ലൈംഗികമായി അതിക്രമിച്ചതായി പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ നാലുപേര്‍ക്കെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പെണ്‍കുട്ടിയുടെ പിതാവിനെതിരെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് ആര്‍എസ്എസ് നേതാവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയിലാണ് സംഭവം.

പിതാവിന്റെ പരാതിയില്‍ നാലുപേര്‍ക്കെതിരെ പട്ടികജാതി പട്ടികവര്‍ഗ നിയമമനുസരിച്ചും പോസ്‌കോ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ആര്‍എസ്എസ് പ്രാന്ത് സാ ബൗദ്ധിക് പ്രമുഖ് ആയ സതീഷ്  യാദവ്, സഹോദരങ്ങളായ ജയദേവ് യാദവ്, സഹദേവ് യാദവ്, മകന്‍ ഗണേഷ് യാദവ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

സംഭവത്തെ പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ: സതീഷ് യാദവിന്റെ ഭൂമിയില്‍ ജോലിക്കെത്തിയതായിരുന്നു പതിനാറുകാരി. ജോലിക്കിടെ സതീഷ് യാദവിന്റെ മകന്‍ അധിക്ഷേപ പരാമര്‍ശം നടത്തിയപ്പോള്‍ കൗമാരക്കാരി ഇതിനെതിരെ രംഗത്തെത്തി. ഇരുവരും തമ്മിലുള്ള തര്‍ക്കം സംഘര്‍ഷത്തിലെത്തുകയായിരുന്നു. ഇതിന്് പിന്നാലെ യുവതിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 

പരാതിക്ക് പിന്നാലെ ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ കേസ ്പിന്‍വലിക്കണമെന്ന ആവശ്യമായി രംഗത്തെത്തി. പെണ്‍കുട്ടിയുടെ പിതാവിനെ അറസ്റ്റുചെയ്യണമെന്നും പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com