

ന്യൂഡല്‍ഹി: നഴ്‌സിങ് കോഴ്‌സിന് എല്ലാ വിഭാഗങ്ങളില്‍ നിന്നുളളവര്‍ക്കും അപേക്ഷിക്കാന്‍ കഴിയുംവിധം ചട്ടം ഭേദഗതി ചെയ്യുന്നു. നിലവില്‍ ശാസ്ത്രവിഷയങ്ങളില്‍ പ്ലസ്ടു പാസായ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ ബിഎസ്‌സി നഴ്‌സിങ്ങിന് അപേക്ഷിക്കാന്‍ സാധിക്കൂ. മാനവിക വിഷയങ്ങള്‍ പഠിച്ച പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കും ബിഎസ്‌സി നഴ്‌സിങ്ങിന് അപേക്ഷിക്കാന്‍ കഴിയുംവിധം ചട്ടം ഭേദഗതി ചെയ്യാനാണ് ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ തയ്യാറെടുക്കുന്നത്.
ബിഎസ്‌സി നഴ്‌സിങ്ങിനുളള പ്രവേശനപരീക്ഷ എല്ലാ വിഭാഗങ്ങളില്‍ നിന്നുളളവര്‍ക്കും എഴുതാന്‍ സാധിക്കുന്ന കരടു ചട്ടത്തിന് ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ രൂപം നല്‍കി. കരടു ചട്ടത്തിന്മേല്‍ വിദഗ്ധരില്‍ നിന്ന് കൗണ്‍സില്‍ നിര്‍ദേശങ്ങള്‍ തേടുകയും ചെയ്തു. കരടു ചട്ടത്തിന് അംഗീകാരം ലഭിച്ചാല്‍ രാജ്യത്ത് ഒട്ടാകെ ഇത് നിലവില്‍ വരും. ഇതോടെ കോളജുകളില്‍ ബിഎസ്‌സി നഴ്‌സിങ്ങിന് ചേരാനുളള പ്രവേശനപരീക്ഷയില്‍ മാനവിക വിഷയങ്ങളില്‍ പ്ലസ്ടു പാസായ വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാന്‍ സാധിക്കും. പ്ലസ് ടു പരീക്ഷയില്‍ 45 ശതമാനം മാര്‍ക്കാവും പ്രവേശനപരീക്ഷ എഴുതാനുളള യോഗ്യതമാനദണ്ഡമായി നിശ്ചയിക്കുക.
2021 ഓടേ രാജ്യത്ത് ജനറല്‍ നഴ്‌സിങ് അവസാനിപ്പിക്കാനാണ് തീരുമാനം. ഇതോടെ ശാസ്ത്ര ഇതര വിഷയങ്ങള്‍ പഠിച്ച് പ്ലസ്ടു പാസാകുന്നവര്‍ക്ക് നഴ്‌സിങ് പഠിക്കാനുളള സാധ്യത ഇല്ലാതെയാകും. നിലവില്‍ നിരവധിപ്പേര്‍ ഇത്തരത്തില്‍ ജനറല്‍ നഴ്‌സിങ്ങിന് ചേര്‍ന്ന് പഠിച്ച് വിവിധ ആശുപത്രികളില്‍ ഉയര്‍ന്ന ശമ്പളത്തിന് ജോലി ചെയ്യുന്നുണ്ട്. ഈ അവസരം ജനറല്‍ നഴ്‌സിങ് നിര്‍ത്തലാക്കുന്നതോടെ ശാസ്ത്ര ഇതര വിഷയങ്ങള്‍ പഠിച്ച് പ്ലസ്ടു പാസാകുന്നവര്‍ക്ക് നഷ്ടമാകും. ഇത് മുന്നില്‍ കണ്ടാണ് എല്ലാവിഭാഗങ്ങള്‍ക്കും അപേക്ഷിക്കാന്‍ കഴിയുംവിധം ബിഎസ്‌സി നഴ്‌സിങ് പ്രവേശനത്തിന്റെ മാനദണ്ഡം ഭേദഗതി ചെയ്യാന്‍ നഴ്‌സിങ് കൗണ്‍സില്‍ തീരുമാനിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates