ആര്‍ത്തവമുണ്ടോയെന്ന് കണ്ടെത്താന്‍ വാര്‍ഡന്‍ 70 പെണ്‍കുട്ടികളെ നഗ്നരാക്കി പരിശോധിച്ചു

ഉത്തര്‍പ്രദേശിലെ സ്‌കൂളില്‍ വനിതാ വാര്‍ഡന്‍ 70ഓളം കുട്ടികളെ വിവസ്ത്രരാക്കി ആര്‍ത്തവം ഉണ്ടോയെന്ന് പരിശോധിച്ചതായി പരാതി.
ആര്‍ത്തവമുണ്ടോയെന്ന് കണ്ടെത്താന്‍ വാര്‍ഡന്‍ 70 പെണ്‍കുട്ടികളെ നഗ്നരാക്കി പരിശോധിച്ചു
Updated on
1 min read

മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ സ്‌കൂളില്‍ വനിതാ വാര്‍ഡന്‍ 70ഓളം കുട്ടികളെ വിവസ്ത്രരാക്കി ആര്‍ത്തവം ഉണ്ടോയെന്ന് പരിശോധിച്ചതായി പരാതി. മുസഫര്‍നഗറിലെ കസ്തൂര്‍ബ ഗാന്ധി ഗേള്‍സ് റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഹോസ്റ്റലിലെ വനിത വാര്‍ഡനാണ് വസ്ത്രമഴിപ്പിച്ചത്. കുളിമുറിയില്‍ കണ്ട രക്തം ആരുടേതെന്ന് കണ്ടെത്താനായിരുന്നു വര്‍ഡന്റെ ശ്രമം. പെണ്‍കുട്ടികളെ നഗ്നരാക്കി ക്ലാസ് മുറിയില്‍ ഇരുത്തിയെന്നും ആരോപണമുണ്ട്.

സംഭവത്തില്‍ പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ ജില്ലാ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ക്ക് പരാതി നല്‍കി. തന്നെ അനുസരിച്ചില്ലെങ്കില്‍ കടുത്ത ശിക്ഷയുണ്ടാകുമെന്ന് വാര്‍ഡന്‍ പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തിയതായി രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. സംഭവം വിവാദമായതോടെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അടിയന്തിര അന്വേഷണത്തിന് ഉത്തരവിട്ടു.

അതേസമയം ആരോപണങ്ങളെല്ലാം വാര്‍ഡന്‍ നിഷേധിക്കുകയാണ് ചെയ്തത്. താന്‍ പഠന കാര്യങ്ങളില്‍ കടുത്ത നിലപാടുകള്‍ എടുക്കുന്നതിനാല്‍ കുട്ടികള്‍ക്ക് തന്നെ ഇഷ്ടമല്ല. തന്നെ ഇവിടെ നിന്ന് ഒഴിവാക്കണമെന്ന് ആഗ്രഹിക്കുന്ന ജീവനക്കാരുടെ ഗൂഢാലോചനയാണിതെന്നും വാര്‍ഡന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com