ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം  അഭിനന്ദന്‍ തിരികെയെത്തി; പോരാട്ടങ്ങളുടെ ആകാശത്തിലേക്ക്

ഇന്ത്യയുടെ അഭിമാനമായ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ പോരാട്ടങ്ങളുടെ ആകാശവീഥിയിലേക്ക് തിരികെയെത്തി.
ചിത്രം: പിടിഐ
ചിത്രം: പിടിഐ
Updated on: 
1 min read

ഇന്ത്യയുടെ അഭിമാനമായ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ പോരാട്ടങ്ങളുടെ ആകാശവീഥിയിലേക്ക് തിരികെയെത്തി.  വ്യോമസേന മേധാവി ബിഎസ് ധനോവയ്‌ക്കൊപ്പം അഭിനന്ദന്‍ പോര്‍ വിമാനം പറത്തി. മിഗ് 21 വിമാനമാണ് ഇരുവരും പറത്തിയത്. 

പാകിസ്ഥാനില്‍ പിടിയിലായി ആറ് മാസത്തിന് ശേഷമാണ് അഭിനന്ദന്‍ യുദ്ധവിമാനം പറത്തുന്നത്. പത്താന്‍കോട്ട് വ്യോമതാവളത്തില്‍ നിന്നാണ് അഭിനന്ദന്‍ മിഗ് 21 പറത്തിയത്. ഫെബ്രുവവരി 27ന് പാകിസ്ഥാനില്‍ യുദ്ധവിമാനം തകര്‍ന്നുവീണ് പിടിയിലായ അഭിനന്ദനെ ഇന്ത്യയുടെ കടുത്ത സമ്മര്‍ദം കാരണം വിട്ടയക്കുകയായിരുന്നു. സംഭവത്തിന് ശേഷം രാജ്യം അഭിനന്ദന് വീരചക്രം നല്‍കി ആദരിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER