യുവതിയുടെ അണ്ഡാശയത്തില്‍ 40 കിലോ ഭാരം വരുന്ന മുഴ; അപൂര്‍വ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

18 വയസ് മുതലാണ് ട്യൂമറിനെ തുടര്‍ന്നുള്ള വേദന നേരിടാന്‍ തുടങ്ങിയത്. എന്നാല്‍ ട്യൂമറാണ് ഇതിന് കാരണമാവുന്നത് എന്നറിഞ്ഞത് വൈകിയും
യുവതിയുടെ അണ്ഡാശയത്തില്‍ 40 കിലോ ഭാരം വരുന്ന മുഴ; അപൂര്‍വ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു
Updated on
1 min read

ഡെറാഡൂണ്‍: 24കാരിയുടെ അണ്ഡാശയത്തില്‍ നിന്നും 41 കിലോഗ്രാം ഭാരം വരുന്ന മുഴ നീക്കം ചെയ്തു. 18 വയസ് മുതലാണ് ട്യൂമറിനെ തുടര്‍ന്നുള്ള വേദന നേരിടാന്‍ തുടങ്ങിയത്. എന്നാല്‍ ട്യൂമറാണ് ഇതിന് കാരണമാവുന്നത് എന്നറിഞ്ഞത് വൈകിയും. 

മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്ക് ഒടുവില്‍ റിഷികേഷ് എയിംസിലെ ഡോക്ടര്‍മാരാണ് മുഴ നീക്കം ചെയ്തത്. ഈ വര്‍ഷം ആദ്യം ഡല്‍ഹിയില്‍ സ്ത്രിയുടെ അണ്ഡാശയത്തില്‍ നിന്ന് 50 കിലോഗ്രാം തൂക്കം വരുന്ന മുഴ നീക്കം ചെയ്തിരുന്നു. 

അസഹനീയമായ വയറ് വേദന എന്ന പേരിലാണ് സ്ത്രീ എയിംസിലേക്ക് എത്തിയത്. പരിശോധനയില്‍ അണ്ഡാശയത്തില്‍ 50 സെന്റീമീറ്റര്‍ വരെ വളര്‍ച്ച ഉണ്ടെന്ന് കണ്ടെത്തി. ട്യൂമര്‍ പുറത്തെടുക്കുന്നതിന് ഇടയില്‍ ഒരവയവത്തില്‍ നിന്ന് മറ്റൊന്നിലേക്ക് കാന്‍സര്‍ പടരുന്ന അവസ്ഥയിലേക്ക് എത്തുമോ എന്ന ആശങ്ക ഉടലെടുത്തിരുന്നു. 

തുടക്കത്തില്‍ തന്നെ ചികിത്സ തേടിയിരുന്നു എങ്കില്‍ ഇത്ര സങ്കീര്‍ണമാവില്ലായിരുന്നു എന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ എയിംസിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. ഉള്‍നാടന്‍ ഗ്രാമങ്ങളിലെ സ്ത്രീകള്‍ ഉള്‍വലിഞ്ഞ് നില്‍ക്കുന്നതിന് ഉദാഹരണമാണ് ഇതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com