'ആശുപത്രിയില്‍ പ്രേതബാധ'; സ്വയം സഞ്ചരിക്കുന്ന വീല്‍ ചെയര്‍; അമ്പരപ്പ്; വീഡിയോ വൈറല്‍

'ആശുപത്രിയില്‍ പ്രേതബാധ'- സ്വയം സഞ്ചരിക്കുന്ന വീല്‍ ചെയര്‍- അമ്പരപ്പ്
'ആശുപത്രിയില്‍ പ്രേതബാധ'; സ്വയം സഞ്ചരിക്കുന്ന വീല്‍ ചെയര്‍; അമ്പരപ്പ്; വീഡിയോ വൈറല്‍
Updated on
1 min read


ചണ്ഡിഗഡ്: നിങ്ങള്‍ ഹൊറര്‍ ചിത്രം ഇഷ്ടപ്പെടുന്ന ആളാണെങ്കില്‍ ഈ ദൃശ്യങ്ങള്‍ നിങ്ങളെ കോരിത്തരിപ്പിക്കും. അത്തരം ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറല്‍. ചണ്ഡിഗഡ് ആശുപത്രിയിലെ സ്വയം സഞ്ചരിക്കുന്ന വീല്‍ ചെയറാണ് ആളുകളുടെ ഉറക്കം കെടുത്തുന്നത്. 

രാത്രിയിലാണ് വീല്‍ ചെയര്‍ സ്വയം സഞ്ചാരം തുടങ്ങുക. വീല്‍ ചെയറിന് സമീപത്ത് ആരുമില്ലെങ്കിലും ആശുപത്രിയുടെ ഇടനാഴിയിലൂടെ അവ സഞ്ചരിച്ച് കൊണ്ടിരിക്കുന്നു. ആശുപത്രിയിലെ സിസി ടിവി ദൃശ്യങ്ങളിലാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്. 

ആശുപത്രിയില്‍ നിന്ന് ഇത്തരത്തില് വീല്‍ ചെയര്‍ സ്വയം സഞ്ചരിക്കുന്നതിന് പിന്നില്‍ ഏതോ ശക്തിയുണ്ടെന്നാണ് ചിലര്‍ പറയുന്നത്. ഇതിന് പിന്നാലെ ഇതേ ചുറ്റി നിരവധി കഥകളും പ്രചരിക്കുന്നുണ്ട്. ഏതോ ഒരു പ്രേതം ആശുപത്രിയെ വേട്ടയാടുന്നതിന്റെ ഭാഗമായാണിതെന്നും ചിലര്‍ പ്രചരിപ്പിക്കുന്നു. 

ഇതിനകം ദശലക്ഷങ്ങളാണ്  ഈ വീഡിയോ സമൂഹമാധ്യമത്തിലൂടെ കണ്ടത്. വീല്‍ ചെയര്‍ സ്വയം സഞ്ചരിക്കാന്‍ കാരണം കാറ്റാണാണെന്നാണ് ഒരു കൂട്ടരുടെ വാദം. ഏതായാലും വീഡിയോ നിരവധി പേരാണ് കാണുന്നതും പ്രചരിപ്പിക്കുന്നതും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com