ഇങ്ങനെയാകണം മന്ത്രിയായാല്‍; കൈക്കൂലി വാങ്ങിയ പൊലീസുകാരെ തെളിവ് സഹിതം പിടികൂടി 

ഇങ്ങനെയാകണം മന്ത്രിയായാല്‍; കൈക്കൂലി വാങ്ങിയ പൊലീസുകാരെ തെളിവ് സഹിതം പിടികൂടി 

പഞ്ചാബിലാണ് സംഭവം. രണ്ടു ട്രാഫിക് പൊലീസുകാര്‍ കൈക്കൂലി വാങ്ങുന്നത് പ്രൈവറ്റ് കാറില്‍ സഞ്ചരിക്കുന്നതിനിടയിലാണ് മന്ത്രി മന്‍പ്രീത് സിംഗ് ബാദല്‍ ക്യാമറയില്‍ പകര്‍ത്തി പിടികൂടിയത്
Published on

ലുധിയാന:പൊലീസുകാര്‍ കൈക്കൂലി വാങ്ങുന്നത് മന്ത്രി കയ്യോടെ പിടികൂടി.തെളിവ് സഹിതമാണ് മന്ത്രി പിടികൂടിയത്. പഞ്ചാബിലാണ് സംഭവം. രണ്ടു ട്രാഫിക് പൊലീസുകാര്‍ കൈക്കൂലി വാങ്ങുന്നത് പ്രൈവറ്റ് കാറില്‍ സഞ്ചരിക്കുന്നതിനിടയിലാണ് മന്ത്രി മന്‍പ്രീത് സിംഗ് ബാദല്‍ ക്യാമറയില്‍ പകര്‍ത്തി പിടികൂടിയത്. ലുധിയാനയിലാണ് സംഭവം നടന്നത്. ഫിറോസ്പൂരില്‍ നിന്നും ഒരു ഫങ്ഷന്‍ കഴിഞ്ഞു മടങ്ങിവരികയയാിരുന്നു മന്ത്രി. പ്രൈവറ്റ് കാര്‍ ആയതിനാല്‍ വണ്ടിയില്‍ ബീക്കണ്‍ലൈറ്റ് ഘടിപ്പിച്ചിരുന്നില്ല. അപ്പോഴാണ് രണ്ടു പൊലീസ് ഓഫീസര്‍മാര്‍ കൈക്കൂലി വാങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടത് ഉടനേതന്നെ അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. പൊലീസ് ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചതിനെ തുടര്‍ന്ന് ഇവരെ സസ്‌പെന്റ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com