

ന്യൂഡെല്‍ഹി: സ്വന്തം ഭര്‍ത്താവിന്റെ മരണവാര്‍ത്ത ഒരു വാര്‍ത്താ അവതാരകയക്ക് വായിക്കേണ്ടി വന്നത് ഈയിടെയാണ്. എന്നാല്‍ ആ ദുരന്തം ഒട്ടും പതറാതെ തന്നെ അവര്‍ ആ വാര്‍ത്താ ബുള്ളറ്റിന്‍ വായിച്ചു തീര്‍ത്തിരുന്നു. എന്നാല്‍ ഇസ്രായേലിലെ ഈ വാര്‍ത്താ അവതാരികയക്ക് ആ ദുരന്തവാര്‍ത്ത പതറാതെ വായിക്കാനായില്ല.
എന്തായിരുന്നു ആ ദുരന്ത വാര്‍ത്തയെന്നല്ലേ. രാജ്യത്തെ ഔദ്യോഗിക വാര്‍ത്താ ചാനല്‍ അടയയ്ക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനമായിരുന്നു. ബ്രേക്കിംഗ് ന്യൂസിനിടെയായിരുന്നു സര്‍ക്കാരിന്റെ തീരുമാനം ന്യൂസ് ഡെസ്‌കിലെത്തിയത്. എന്നാല്‍ തന്റെ മുന്നിലെ പ്രോമ്റ്ററിലെ വാര്‍ത്ത വായിച്ചു തുടങ്ങിയപ്പോള്‍ വാര്‍ത്താ അവതാരകയ്ക്ക് വിതുമ്പലടക്കാനായില്ല. എങ്കിലും സമചിത്തത വീണ്ടെടുത്ത് ഇടറിയ ശബ്ദത്തോടെ അവര്‍ ബുള്ളറ്റിന്‍ വായിച്ചു തീര്‍ത്തു. ഇത് ഈ ചാനലിന്റെ അവസാന വാര്‍ത്തയാണെന്നായിരുന്നു. ചാനല്‍ അടച്ചുപൂട്ടുന്നതോടെ തൊഴിലില്ലാതാകുന്നവര്‍ക്ക് മറ്റ് അവസരങ്ങള്‍ ഉണ്ടാകട്ടെയെന്നു കൂടി അവര്‍ കൂട്ടിച്ചേര്‍ത്തു. പിന്നെ ദേശീയഗാനം ആലപിച്ചാണ് ചാനല്‍ സംപ്രേക്ഷണം അവസാനിപ്പിച്ചത്
55 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനകം ലക്ഷക്കണക്കിനാളുകളാണ് ചാനലിന്റെ ഔദ്യോഗിക പേജിലൂടെ കണ്ടിട്ടുള്ളത്. രാഷ്ട്രീയ കാരണങ്ങളെ തുടര്‍ന്നാണ് ചാനല്‍ അടച്ചുപൂട്ടിയത്. അടച്ചുപൂട്ടുമെന്ന സൂചനയുണ്ടായിരുന്നെങ്കിലും ഇത്രപ്പെട്ടാന്നാകുമെന്ന് തൊഴിലാളികളും പ്രതീക്ഷിച്ചില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates