ഇന്ത്യയില്‍ എല്ലാവരും പച്ചക്കറി കഴിക്കണമെന്നാണോ നിങ്ങളുടെ ആവശ്യം?, മാംസം കയറ്റുമതി നിര്‍ത്തലാക്കാനാകില്ലെന്ന് സുപ്രീം കോടതി 

ജസ്റ്റിസ്മാരായ മദന്‍ ബി ലോകുര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബഞ്ചാണ് വിഷയം പരിഗണനയ്‌ക്കെടുത്തത്
ഇന്ത്യയില്‍ എല്ലാവരും പച്ചക്കറി കഴിക്കണമെന്നാണോ നിങ്ങളുടെ ആവശ്യം?, മാംസം കയറ്റുമതി നിര്‍ത്തലാക്കാനാകില്ലെന്ന് സുപ്രീം കോടതി 
Updated on
1 min read

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് മാംസം കയറ്റുമതി ചെയ്യുന്നത് പ്രോത്സാഹിപ്പിക്കരുതെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ നിലപാട് വ്യക്തമാക്കി സുപ്രീം കോടതി. രാജ്യത്ത് എല്ലാവരും പച്ചക്കറി കഴിക്കുന്നവരാകണമെന്നാണോ നിങ്ങളുടെ ആവശ്യമെന്നാണ് പരാതി പരിഗണിച്ചപ്പോള്‍ കോടതി പരാതിക്കാരനോട് ചോദിച്ചത്. ജസ്റ്റിസ്മാരായ മദന്‍ ബി ലോകുര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബഞ്ചാണ് വിഷയം പരിഗണനയ്‌ക്കെടുത്തത്.

രാജ്യത്ത് മാംസം കയറ്റുമതി ചെയ്യുന്നത് പ്രോത്സാഹിപ്പിക്കരുത്, വ്യാപകമായി ജൈവകൃഷി പ്രോത്സാഹിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണെന്ന് കോടതി പറഞ്ഞു. വിഷയം കേന്ദസര്‍ക്കാരിന് മുന്നില്‍ നേരത്തെ ഉന്നയിച്ചിരുന്നെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ യാതൊരു നടപടിയും കൈകൊണ്ടില്ലെന്നും ഹരജിക്കാരന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ സര്‍ക്കാരിനോട് ഇക്കാര്യം പറയേണ്ടത് തങ്ങളുടെ ജോലിയല്ലെന്ന് പറഞ്ഞ് കേസ് അടുത്ത വര്‍ഷം ഫെബ്രുവരിയിലെക്ക് മാറ്റി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com