

പനാജി: സംഘപരിവാറിന്റെ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുക എന്ന ലക്ഷ്യം നിറവേറ്റാന്‍ ചര്‍ച്ചകള്‍ സജീവമാക്കാനൊരുങ്ങി ഹിന്ദു സംഘടനകള്‍. ഇതുമായി ബന്ധപ്പെട്ട് ഈ മാസം 14 മുതല്‍ 17 വരെ ഗോവയില്‍ ഹിന്ദു സംഘടനകള്‍ യോഗം ചേരും.
രാജ്യത്തെ 150ഓളം ഹൈന്ദവ സംഘനടകള്‍ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2023ഓടെ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുകയാണ് ഇവരുടെ ലക്ഷ്യം. ഹിന്ദു ജനജാഗ്രതി സമിതിയുടെ നേതൃത്വത്തിലാണ് ഹൈന്ദവ സംഘടനകളുടെ കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. യുക്തിവാദി നേതാവ് ഡോ. നരേന്ദ്ര ദബോല്‍ക്കറെ കൊലപ്പെടുത്തിയതിന് ആരോപണം നേരിട്ട് വിവാദത്തിലായ സനാതന്‍ സന്‍സ്തയുടെ സഹോദര സംഘടനയാണ് ഹിന്ദു ജനജാഗ്രതി സമിതി.
രാജ്യത്തതെ ജനങ്ങള്‍ ഹിന്ദു രാഷ്ട്രം ആഗ്രഹിക്കുന്നുണ്ടെന്നും ഹിന്ദു രാഷ്ട്രത്തിന്റെ ശക്തനായ വക്താവായ യോഗി ആദിത്യനാഥ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചതടക്കം സമീപകാല തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇതിന്റെ തെളിവാണെന്നും ഹിന്ദു ജനജാഗ്രതി സമിതി വക്താവ് ഉദയ് ധൂരി വ്യക്തമാക്കി.
ഹിന്ദു രാഷ്ട്രം എന്ന 'മിഷന്‍' എങ്ങനെ പ്രാവര്‍ത്തികമായി നടപ്പാക്കാം എന്നതിനെ കുറിച്ച് മാര്‍ഗനിര്‍ദേശം നല്‍കുകയാണ് ഈ കോണ്‍ക്ലേവിലൂടെ ലക്ഷ്യമിടുന്നത്. നരേന്ദ്ര മോദി സര്‍ക്കാര്‍ ഹിന്ദുക്കള്‍ക്ക് വേണ്ടി പ്രതീക്ഷിച്ചത് പോലെ പ്രവര്‍ത്തിക്കുന്നില്ലെന്നും ധൂരി ആരോപിച്ചു. ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാത്തതും കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാത്തതും അടക്കമുള്ള വിഷയങ്ങളിലാണ് മോഡി സര്‍ക്കാരിനെതിരായി ധൂരിയുടെ പ്രതിഷേധം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates