

മുംബൈ: അനധികൃത നിര്‍മ്മാണത്തിന് ബംഗ്ലാവില്‍ നോട്ടീസ് പതിച്ച ബ്രിഹന്‍ മുംബൈ കോര്‍പ്പറേഷന്‍ നടപടിയില്‍ പ്രതികരണവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. ' ഇന്നവര്‍ ബുള്‍ഡോസറും കൊണ്ടല്ല വന്നത്. പകരം, ഓഫീസില്‍ നടക്കുന്ന ലീക്കേജ് വര്‍ക്കുകള്‍ അവസാനിപ്പിക്കാന്‍ നോട്ടീസ് പതിച്ചിട്ട് പോയി' എന്ന് കങ്കണ ട്വിറ്ററില്‍ കുറിച്ചു.
സോഷ്യല്‍ മീഡിയയില്‍ തന്റെ സുഹൃത്തുക്കള്‍ ഉയര്‍ത്തിയ വിമര്‍ശനം കാരണമാണ് മുംബൈ കോര്‍പ്പറേഷന്‍ ബുള്‍ഡോസറുമായി വരാത്തത് എന്നും കങ്കണ അവകാശപ്പെട്ടു. ഒരുപാട് പേരില്‍ നിന്ന് തനിക്ക് പിന്തുണയും സ്‌നേഹവും ലഭിച്ചുവെന്നും കങ്കണ ട്വിറ്ററില്‍ കുറിച്ചു.
നഗരസഭയുടെ അനുമതിയില്ലാതെ കെട്ടിടത്തില്‍ മാറ്റങ്ങള്‍ വരുത്തി എന്ന് കാണിച്ചാണ് കങ്കണയുടെ സബര്‍ബന്‍ ബാന്ദ്രയിലെ ബംഗ്ലാവില്‍ നോട്ടീസ് പതിച്ചത്.ശിവസേന നേതാക്കളുമായി കങ്കണ റണാവത്ത് വാക്‌പോര് നടത്തിയതിന് പിന്നാലെയാണ് ബിഎംസിയുടെ നടപടി.
Because of the criticism that @mybmc received from my friends on social media, they didn’t come with a bulldozer today instead stuck a notice to stop leakage work that is going on in the office, friends I may have risked a lot but I find immense love and support from you all
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates