ഇഷ്ടപ്പെട്ട പെണ്ണിനെ വശീകരിക്കാന്‍ മൂങ്ങയെ കൊന്ന് മന്ത്രവാദം; മൂന്നു കുട്ടികളുടെ അച്ഛനായ 40കാരന്‍ അറസ്റ്റില്‍

ഇഷ്ടപ്പെട്ട പെണ്ണിനെ വശീകരിക്കാന്‍ മൂങ്ങയെ കൊന്ന് മന്ത്രവാദം; മൂന്നു കുട്ടികളുടെ അച്ഛനായ 40കാരന്‍ അറസ്റ്റില്‍

മൂങ്ങയെ ക്രൂരമായി കൊലപ്പെടുത്തിയതിന് 40 കാരനായ ട്രക്ക് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു
Published on

ന്യൂഡല്‍ഹി; ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ വശീകരിക്കാനുള്ള മന്ത്രവാദത്തിനായി മൂങ്ങയെ ക്രൂരമായി കൊലപ്പെടുത്തിയതിന് 40 കാരനായ ട്രക്ക് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹിതനും മൂന്ന് കുട്ടികളുടെ അച്ഛനുമായ കന്നയ്യയാണ് സ്ത്രീകളെ വശീകരിക്കാനാവുമെന്ന വിശ്വാസത്തില്‍ മന്ത്രവാദം നടത്തിയത്. 

ഒരു പെണ്‍കുട്ടിയെ ഇയാള്‍ക്ക് ഇഷ്ടമായിരുന്നു. അവള്‍ തന്നില്‍ ആകൃഷ്ടയാവണമെന്ന് കന്നയ്യ ആഗ്രഹിച്ചു. മൂങ്ങയെ ബലികൊടുത്താല്‍ ഇത് സാധിക്കുമെന്ന് വിശ്വസിച്ചിരുന്നതായും പൊലീസിനോട് ഇയാള്‍ പറഞ്ഞു. മൃഗങ്ങളെ പീഡിപ്പിച്ചതിനും കൊലപാതകത്തിനുമാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡില്‍ നിന്ന് സൂചന ലഭിച്ചതിനെത്തുടര്‍ന്ന് ഞായറാഴ്ച കന്നയ്യയുടെ വീട് പൊലീസ് റെയ്ഡ് ചെയ്തിരുന്നു. തുടര്‍ന്ന് ഇയാളുടെ വീട്ടിലെ കൂളറില്‍ നിന്ന് മൂങ്ങയുടെ ശരീരം കണ്ടെത്തി. 

യൂട്യൂബില്‍ കണ്ട വീഡിയോയില്‍ നിന്നാണ് മൂങ്ങയെ ബലികഴിച്ചുകൊണ്ടുള്ള ആഭിചാര ക്രിയകള്‍ ഇയാള്‍ കാണുന്നത്. ഇതിന് അനുസരിച്ചാണ് ഇയാള്‍ മന്ത്രവാദം നടത്തിയത്. ഇതിന് ശേഷം നടത്തേണ്ട തന്ത്രിക മന്ത്രങ്ങളും ഇതില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിലൂടെ പെണ്‍കുട്ടിയെ ഹിപ്‌നോട്ടൈസ് ചെയ്യാന്‍ സാധിക്കുമെന്നാണ് പൊലീസിനോട് കനയ്യ പറഞ്ഞത്. 

മൂങ്ങയെ ഇഞ്ചിഞ്ചായാണ് ഇയാള്‍ കൊലപ്പെടുത്തിയത്. ആദ്യം നഖങ്ങള്‍ വെട്ടിമാറ്റുകയായിരുന്നു. അതിന് ശേഷം മൂങ്ങയുടെ കരളിലേക്കും ശ്വാസകോശത്തിലേക്കും നിരവധി സൂചികള്‍ കുത്തിക്കയറ്റി. വീടിന് അടുത്ത് പരുക്കു പറ്റിയ നിലയില്‍ കണ്ടെത്തിയ മൂങ്ങയെ വീട്ടിലേക്ക് കൊണ്ടുവന്നാണ് മന്ത്രവാദത്തിന് ഇരയാക്കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com